Follow KVARTHA on Google news Follow Us!
ad

എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ 'ഫ്രീക്കന്' മുടിമുറിക്കേണ്ടിവന്നു

എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ ഹെയര്‍സ്‌റ്റൈല്‍ കണ്ട് പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ Kerala, palakkad, Student, SSLC, Examination, freeken attended SSLC exam after hair cut
പാലക്കാട്: (www.kvartha.com 11.03.2017) എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ ഹെയര്‍സ്‌റ്റൈല്‍ കണ്ട് പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ ബുദ്ധിമുട്ടിച്ചതായി പരാതി. ഒറ്റപ്പാലം കണ്ണിയം പുറത്തുള്ള സെവന്‍ത്ത് ഡേ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. വെള്ളിയാഴ്ച രാവിലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുവാന്‍ സ്‌കൂളില്‍ എത്തിയ മണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥയോടാണു ഫ്രീക്കനായതിന്റെ പേരില്‍ പരീക്ഷ എഴുതുവാന്‍ സമ്മതിക്കില്ലെന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.

മുടി വെട്ടിവരണമെന്ന അധികൃതരുടെ ആവശ്യം മണികണ്ഠന്‍ അനുസരിച്ചിരുന്നതായും എന്നാല്‍ മുടി വെട്ടിയത് ശരിയായില്ലെന്നും പറഞ്ഞ് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുകയായിരുന്നെന്നും മണികണ്ഠന്‍ പറഞ്ഞു. ഇതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ആശങ്കയുമായി മണികണ്ഠന്‍ രക്ഷിതാക്കളെയും ട്യൂഷന്‍ സെന്റര്‍ അധികൃതരുടെയും സഹായം തേടി.

തുടര്‍ന്ന് ചില വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. പ്രശ്‌നം വഷളാകുമെന്ന അവസ്ഥ എത്തിയതോടെ വിഷയത്തില്‍ സ്‌കൂള്‍ അധികാരികള്‍ പ്രശ്‌നത്തില്‍ നിന്ന് ഒഴിവായി. ഇതോടെയാണു മണികണ്ഠന് പരീക്ഷ എഴുതുവാന്‍ സാധിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിയോട് മുടി വെട്ടി അച്ചടക്ക സംബന്ധമായ നിര്‍ദേശം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുള്ളു എന്നും പരീക്ഷ എഴുതുന്നത് തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, palakkad, Student, SSLC, Examination, freeken attended SSLC exam after hair cut