Follow KVARTHA on Google news Follow Us!
ad

ഈർച്ചവാൾ പോലെയുള്ള നീണ്ട മൂക്ക്, 700 കിലോഗ്രാം തൂക്കം, 20 അടി നീളം; അപൂർവങ്ങളിൽ അപൂർവമായ കൊമ്പൻ സ്രാവ് വലയിൽ കുടുങ്ങി

അപൂർവമായി മാത്രം കണ്ടു വരുന്ന പ്രത്യേക കൊമ്പൻ സ്രാവ് വലയിൽ കുടുങ്ങി. സ്ഥലത്തെ A rare sawfish approximately weighing 700 kgs landed in the fishing net of a local fisherman
വിജയ് ദർഗ് (മഹാരാഷ്ട്ര): (www.kvartha.com 28.03.2017) അപൂർവമായി മാത്രം കണ്ടു വരുന്ന പ്രത്യേക കൊമ്പൻ സ്രാവ് വലയിൽ കുടുങ്ങി. സ്ഥലത്തെ മൽസ്യ തൊഴിലാളി മുനീർ മുജവറാണ് ഈ ഭീമൻ മത്സ്യത്തെ വലയിൽ കുടുക്കിയത്. മഹാരാഷ്ട്രയിലെ സിന്ധ് ദർഗ് ജില്ലയിൽ വിജയ് ദർഗ് പ്രദേശത്ത് തിങ്കളായാഴ്ചയാണ് സ്രാവിനെ കിട്ടിയത്.

20 അടി നീളവും 700 കിലോഗ്രാം ഭാരവുമുള്ള കൊമ്പൻ സ്രാവിന്റെ
മൂക്കിന്റെ ഭാഗം നീളത്തിൽ ഈർച്ചവാൾ പോലെയാണ് കാണപ്പെടുന്നത് . അത് കൊണ്ട് തന്നെയാണ് ഇതിനെ സോ ഫിഷ് (sawfish )എന്ന് വിളിക്കുന്നത്. വാർത്ത സത്യമാണെന്ന് സിന്ധ് ദർഗ് കളക്ടർ ഉദയ് ചൗധരിയും വ്യക്തമാക്കിയിട്ടുണ്ട്.


വളരെ അപൂർവമായിട്ടാണ് ഇത്തരം മീനുകൾ വലയിൽ കുടുങ്ങുന്നതെന്ന് മുനീർ പറഞ്ഞു. ആദ്യമേ ചെറിയ പരിക്കേറ്റതിനാലാണ് സ്രാവിന്‌ വലയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതെന്നും ഇതാദ്യത്തെ അനുഭവമാണെന്നും മുനീർ കൂട്ടിച്ചേർത്തു.

സിന്ധ് ദർഗയിലാണ് സാധരണയായി ഇത്തരത്തിലുള്ള അപൂർവ മൽസ്യങ്ങൾ കിട്ടാറുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ വിജയ് ദർഗിൽ ഇത് ആദ്യമാണെന്നും ഇവിടെ ഡോൾഫിനാണ് കൂടുതൽ കാണപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

Image Credit: Twitter

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Fisherman nets rare 20-feet sawfish weighing 700 kg in Konkan region. A rare sawfish approximately weighing 700 kgs landed in the fishing net of a local fisherman near Vijaydurg in Maharashtra’s Sindhudurg district of Konkan region on Monday