Follow KVARTHA on Google news Follow Us!
ad

ഇയാളെയൊക്കെ കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതോടൊപ്പം ആ വേഴ്ച കാണണമെന്നും ആവശ്യം, അതും വല്ലാത്തൊരു കാരണത്തിന്, സഹികെട്ട ഭാര്യ സഹോദരന്റെ സഹായത്തോടെ ഭർത്താവിനെ വകവരുത്തി

സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച ഭർത്താവിനെ ഭാര്യയും സഹോദരനും A woman killed her husband as he forced her to get intimate with her brother and used to ‘supervise’
ന്യൂഡൽഹി: (www.kvartha.com 25.03.2017) സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച ഭർത്താവിനെ ഭാര്യയും അവരുടെ സഹോദരനും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു. ഒരു ആൺകുട്ടിക്ക് വേണ്ടിയാണ് യുവാവ് സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചതെന്ന് പോലീസിനോട് പറഞ്ഞു. സഹോദരനുമൊത്തുള്ള വേഴ്ച ഉറപ്പ് വരുത്താനായി അത് കാണണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു. ഭാര്യയേയും സഹോദരനെയും പോലീസ് പിടികൂടി. ഡൽഹിയിലാണ് സംഭവം

യുവാവിന് കുടുംബ വ്യാപാരങ്ങൾ നോക്കി നടത്താനും പാരമ്പര്യം നില നിർത്താനും ഒരു ആൺക്കുട്ടി വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. യുവതി ആദ്യമൊരു പെൺകുട്ടിയെ പ്രസവിച്ചിരുന്നു ആ കുട്ടി പക്ഷെ പോഷകാഹാരത്തിന്റെ കുറവ് കാരണം നാലാം വയസ്സിൽ മരണപ്പെട്ടു. പിന്നീട് പലപ്പോഴും ഗർഭിണിയാകുമ്പോൾ തന്നെ ജെൻഡർ ഐഡന്റിഫിക്കേഷനിലൂടെ കുട്ടി പെണ്ണാണെങ്കിൽ ഇയാൾ ഗർഭച്ഛിദ്രം നടത്തിക്കും.


അതിനിടക്ക് 2010 ൽ ഇയാൾക്ക് ഒരു പെൺകുട്ടി ജനിച്ചു. ആ കുട്ടി നിലവിലുണ്ട്. എന്നാൽ കുടുംബത്തിന്റെ പാരമ്പര്യം നില നിർത്തണമെങ്കിൽ ഒരു ആൺകുട്ടി ജനിക്കണമെന്നും അതിന് സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നും പറഞ്ഞ് യുവതിയെ ഇയാൾ ഉപദ്രവിക്കുക പതിവായിരുന്നു. ഈ കാര്യം പറഞ്ഞ് സഹോദരനേയും ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് സഹികെട്ട ഭാര്യ ഉറക്ക ഗുളിക നൽകിയ ശേഷം സ്വന്തം സഹോദരന്റെ സഹായത്തോടെ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു

പിറ്റേ ദിവസം രാവിലെ പോലീസിനെ വിവരമറിയിച്ച യുവതി ഭർത്താവിനെ രണ്ട് പേര് കാണാൻ വന്നിരുന്നെന്നും അവർ ഒരുമിച്ചായിരുന്നു കിടന്നതെന്നും പറഞ്ഞു. നേരം വെളുത്തപ്പോൾ ഭർത്താവ് മരിച്ച് കിടക്കുന്നതായും യുവതി വ്യക്തമാക്കി. എന്നാൽ സമീപ പ്രദേശത്തെ സി സി ടി വി യിൽ നിന്നും അത്തരത്തിൽ ആരും വീട്ടിലേക്ക് വന്നതായി പോലീസ് കണ്ടില്ല. പക്ഷെ വെളുപ്പിന് മൂന്ന് മണിക്ക് ഒരാൾ മതിൽ ചാടി വന്നത് സി സി ടി വിയിൽ പതിഞ്ഞു. അയാളെ അന്വേഷിച്ചപ്പോൾ അത് യുവതിയുടെ സഹോദരനാണെന്ന് വ്യക്തമായി. തുടർന്നാണ് യുവതിയുടെ പങ്ക് പൊലീസിന് വ്യക്തമായത്.

Image: Representative

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Delhi: Woman kills husband who forced her to sleep with her brother. A woman killed her husband as he forced her to get intimate with her brother and used to ‘supervise’ the act because he wanted a son to take the lineage and his family business forward