Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് സിപിഎം ചില സഹായ ഹസ്തങ്ങളും അട്ടിമറിയും പ്രതീക്ഷിക്കുന്നു. എന്താണ് അത്?

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിThiruvananthapuram, P.K.Kunhalikutty, CPM, Kodiyeri Balakrishnan, Politics, News, BJP, Kerala,
തിരുവനന്തപുരം: (www.kvartha.com 20.03.2017) മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഫൈസല്‍ അട്ടിമറി വിജയം നേടുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്. ഈ ചോദ്യം മലപ്പുറത്ത് മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തില്‍ മൊത്തത്തില്‍ തന്നെ ചര്‍ച്ചയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒരൊറ്റ പ്രസ്താവനകൊണ്ട് സാധിച്ചു. സിപിഎമ്മിന്റെയും ലീഗിന്റെയും രണ്ടു മുന്നണികളുടെ പൊതുവേയുമുള്ള വിലയിരുത്തലാണ് ഇത്.

മലപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചകളെയും ഹൈജാക്ക് ചെയ്യുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം കോടിയേരി ബോംബ് പൊട്ടിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പത്ത് മാസത്തെ ഇടതുമുന്നണി ഭരണത്തിന്റെ വിലയിരുത്തലായിരിക്കും എന്നാണ് അദ്ദേഹം തുറന്നടിച്ചത്. അതിനോടു മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ പലവിധത്തിലായിരുന്നു.

പത്ത് മാസത്തെ ഇടതുമുന്നണി ഭരണം പരാജയമായിരുന്നുവെന്ന് മലപ്പുറത്തെ തോല്‍വിയോടെ സിപിഎമ്മിന് സമ്മതിക്കേണ്ടി വരുമെന്നാണ് മുസ്‌ലിം ലീഗ് പ്രതികരിച്ചത്. ലീഗും സിപിഎമ്മും തമ്മില്‍ മലപ്പുറത്ത് ധാരണയുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

CPM for a land mark victory in Malappuram, But how? Thiruvananthapuram, P.K.Kunhalikutty, CPM, Kodiyeri Balakrishnan, Politics, News, BJP, Kerala

കോടിയേരിയോ പ്രമുഖ സിപിഎം നേതാക്കളോ ഇതുവരെ വിശദീകരണത്തിനു മുതിര്‍ന്നിട്ടില്ല. മലപ്പുറത്തും സംസ്ഥാന തലത്തിലും മാധ്യമ ചര്‍ച്ചകളും കോടിയേരിയുടെ പ്രസ്താവനയിലേക്ക് കേന്ദ്രീകരിച്ചു. മന:പ്പൂര്‍വം ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാകാന്‍ സിപിഎം ആലോചിച്ച് പുറപ്പെടുവിച്ച അഭിപ്രായമാണ് കോടിയേരിയുടേത് എന്നാണ് സൂചന.

മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റാണ്. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സിപിഎം കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്നു എന്ന വിമര്‍ശനം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടയിലാണ് വിജയ പ്രതീക്ഷ പരസ്യമായി പങ്കുവച്ച് കോടിയേരിതന്നെ രംഗത്തെത്തിയത്.

ഇത് നിസ്സാരമല്ലെന്നും നേരിയ ഭൂരിപക്ഷത്തിനെങ്കിലും മലപ്പുറം പിടിക്കാന്‍ സിപിഎം ചില ശ്രമങ്ങള്‍ നടത്തുന്നുവെന്നും സൂചനകള്‍ ശക്തമാണ്. ഏതൊക്കെ കേന്ദ്രങ്ങളെ, ഏതുവിധത്തില്‍ സ്വാധീനിച്ചാണ് ലീഗിനെ 2004 മാതൃകയില്‍ സിപിഎം അട്ടിമറിക്കുക എന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും.

Also Read:
കോണ്‍ഗ്രസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM for a land mark victory in Malappuram, But how? Thiruvananthapuram, P.K.Kunhalikutty, CPM, Kodiyeri Balakrishnan, Politics, News, BJP, Kerala.