Follow KVARTHA on Google news Follow Us!
ad

ബജറ്റ് 2017 മുന്നൊരുക്കങ്ങൾ പൂർത്തിയായി, അവതരണം രാവിലെ 9 മണിക്ക്

ബജറ്റ് 2017 നുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി After demonetization LDF government introduces thier first budget in assembly on Friday at 9 am.
തിരുവനന്തപുരം: (www.kvartha.com 03.03.2017) ബജറ്റ് 2017 നുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഒൻപത് മണിക്ക് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം നോട്ടു നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റുമാണിത്.


ബജറ്റ് രണ്ടാമത്തേത് ആണെങ്കിലും ഇടത് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. ബജറ്റിനോടൊപ്പം ഇത്തവണ ജെൻഡർ സ്റ്റേറ്റ്മെന്റും ഉണ്ടാവും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിന്നിടെയാണ് ബജറ്റ് വരുന്നത്. വിലക്കയറ്റം തടയുന്നതിനുള്ള സർക്കാരിന്റെ കരുതലുകൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ജി എസ് ടി നടപ്പാക്കിയതിനാല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകില്ല.

അത് പോലെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ചില പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റിൽ വന്നേക്കും. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ബജറ്റിന്റെ പൂർണ രൂപം മുഖ്യമന്ത്രിയെ വായിച്ച് കേൾപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും നിയമസംഭയിൽ അവതരിപ്പിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Budget 2017 begins at 9 am. After demonetization LDF government introduces thier first budget in assembly on Friday at 9 am. Kerala finance minister Dr, Thomas Isaac will present the budget.