» » » » » » » » » » യു പിയില്‍ വീണ്ടും കലാപത്തിന് കോപ്പ് കൂട്ടുന്നു; ആരാധനാലയത്തിന് മുകളില്‍ ബി ജെ പിയുടെ പതാക ഉയര്‍ത്താന്‍ ശ്രമം, പ്രദേശത്ത് സംഘര്‍ഷാവസ്ഥ

മീററ്റ്: (www.kvartha.com 17.03.2017) ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപത്തിന് ഒരു സംഘം കോപ്പ് കൂട്ടുന്നു. ബുലന്ദേശ്വറിലെ ചാഞ്ചറൈയില്‍ ആരാധനാലയത്തില്‍ ഒരു സംഘം ബി ജെ പിയുടെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ബുധനാഴ്ച രാത്രി 9.30 മണിയോടെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ യുവാക്കള്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രകടനം ആരാധനാലയത്തിന് സമീപം എത്തിയപ്പോള്‍ ഒരു സംഘം ആരാധനാലത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ പതാക കെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗത്തില്‍ പെട്ടവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പോലീസെത്തിയതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.

ബി ജെ പിയുടെ പതാക ഉയര്‍ത്തുന്നത് തടഞ്ഞ ആരാധനാലയത്തിലുണ്ടായിരുന്ന യുവാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. അതേസമയം സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും പാര്‍ട്ടിയെ ഇക്കാര്യത്തില്‍ വലിച്ചിഴക്കേണ്ടെന്നുമാണ് ബി ജെ പി നേതാക്കളുടെ വിശദീകരണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇരുസമുദായങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ഗ്രാമമാണ് ചാഞ്ചറൈ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttar Pradesh, BJP, Flag, National, Trending, Clash, Election, Election-2017, Bid to hoist BJP flag on Worship Center sparks communal tension in up.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date