Follow KVARTHA on Google news Follow Us!
ad

‘തിരക്കഥാ പരിശീലനവും ഹൃസ്വ ചിത്ര നിർമ്മാണവും സ്‌കൂൾ തലങ്ങളിലേക്ക്’ എന്ന ആശയവുമായി മുന്നിട്ടിറങ്ങിയ 'ഗോഡ്സ് ഓൺ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ' ആദ്യ സംരംഭം വൻ വിജയം, ഒരു ദിവസം കൊണ്ട് വിദ്യാർത്ഥികളെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ച് ഷൂട്ട് ചെയ്ത് നിർമ്മിച്ച ‘പൊതിച്ചോർ’ സ്‌കൂളിൽ പ്രദർശിപ്പിച്ചു

‘തിരക്കഥാ പരിശീലനവും ഹൃസ്വ ചിത്ര നിർമ്മാണവും സ്‌കൂൾ തലങ്ങളിലേക്ക്’ എന്ന ആശയവുമായി The film named as 'Pothichor' is completely students idea and direction.
മുബ്‌നാസ് കൊടുവള്ളി

കോട്ടയം: (www.kvartha.com 18.03.2017) സിനിമ സ്വപ്നം കാണാത്തവർ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് വളരെ കുറച്ച് പേർ മാത്രമേ ഉണ്ടാകൂ. അങ്ങനെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാൽ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണാണമെന്നോ എന്ത് ചെയ്യണമെന്നോ അവർക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയിൽ ഒതുങ്ങി നിൽക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകൾക്ക് പകർന്ന് നൽകാൻ അവർ തീരുമാനിച്ചു. ആ തീരുമാനത്തിൽ നിന്നാണ് ‘ഗോഡ്സ് ഓൺ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’ എന്ന സംഘടന രൂപം കൊള്ളുന്നത്.

‘തിരക്കഥാ പരിശീലനവും ഹൃസ്വ ചിത്ര നിർമ്മാണവും സ്‌കൂൾ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക, അവർക്കാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യുക, കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികളായിരുന്നു സൊസൈറ്റിയുടെ പ്രഥമ അജണ്ട.


ജനുവരി 18 ന് സൊസൈറ്റി തങ്ങളുടെ ആദ്യ ചുവട് വെച്ചെന്ന് സംഘടനയുടെ രക്ഷാധികാരി സോണി കല്ലറക്കൽ പറയുന്നു. മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികൾ തിരക്കഥ പഠിക്കാനും സിനിമ നിർമ്മിക്കാനും താൽപര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സൊസൈറ്റിയുടെ ഭാരവാഹികൾ സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂടെ ചിന്നാർ വന്യ ജീവി സങ്കേതം സന്ദർശിക്കുകയും അവിടെ വെച്ച് വെറും ഒരു ദിവസം കൊണ്ട് ഏഴ് മിനുട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വ സിനിമ നിർമ്മിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ തന്നെ ചിത്രത്തിൻറെ കഥ രചിച്ച് അവരെ വെച്ച് തന്നെ ഷൂട്ട് ചെയ്യിപ്പിച്ച് അവരെ തന്നെ അഭിനയിപ്പിച്ച് ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരു ദിവസം കൊണ്ട് എഡിററിംഗ് ഒഴികെയുള്ള സിനിമയുടെ മുഴുവൻ ജോലിയുംപൂർത്തിയാക്കി ഒരു ഹൃസ്വ ചിത്രം നിർമ്മിക്കുന്നത് നിസാര കാര്യമല്ലെന്നിരിക്കെ ആ വിജയം എല്ലാവരുടേയും ആത്മാർത്ഥതയും സഹകരണവും കൊണ്ട് കിട്ടിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘പൊതിച്ചോർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ 24 ഹവർ 0 ബഡ്ജറ്റ് എന്ന അടിസ്ഥാനത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു രൂപ പോലും ചിലവാകാതെ സാധാരണ മൊബൈൽ ക്യാമറയിൽ, ഉള്ള സ്ഥലത്ത് വെച്ച്, കിട്ടിയ പരിമിതമായ സൗകര്യത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് വൻ നേട്ടമായി ഇവർ കാണുന്നു.


‘പൊതിച്ചോറിന്റെ’ ഔദ്യോഗിക റിലീസ് ഇക്കഴിഞ്ഞ 11 ആം തീയതി സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിൽ പ്രിൻസിപ്പാൾ ഫാദർ മാത്യു തുണ്ടിയിൽ, മാനേജർ ഫാദർ ഫിലിപ് മഞ്ചാടിയിൽ, വൈസ് പ്രിൻസിപ്പാൾ സെലിൻ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. നന്ദി വാക്കിൽ ഈ സംരംഭത്തിന് ഭാവിയിൽ എല്ലാ വിധ പ്രോത്സാഹനങ്ങളും പിന്തുണയും നൽകുന്നതായി ഫാദർ മാത്യു തുണ്ടിയിൽ പറഞ്ഞു.

ഇതേ വിദ്യാർത്ഥികളുടെ തന്നെ സൃഷ്ടിയായ ‘വെളിച്ചം’ തിരക്കഥ സൊസൈറ്റി ഭാരവാഹികളുടെ മേൽനോട്ടത്തിൽ ചിത്രീകരിക്കുമെന്നും അതിന് വേണ്ടി സഹകരിക്കുമെന്നും ഫാദർ ഉറപ്പ് നൽകുകയും ചെയ്തു. ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത് പോലെയൊരു സംരംഭമെന്ന് സോണി കല്ലറക്കൽ പറഞ്ഞു.

നിലവിൽ ഒരുപാട് സ്‌കൂളുകൾ ഇത്തരം ആവശ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം തങ്ങളാൽ കഴിയുന്ന രീതിയിൽ സഹകരിച്ച് സ്വദേശത്തും വിദേശത്തുമുള്ള സ്‌കൂളുകളിലേക്ക് ഈ സംരംഭത്തെ വ്യാപിപ്പിക്കുമെന്നും അതിന് വേണ്ടി ഒരുപാടാളുകൾ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് 9496226485, 7907253875, mail2sonykjoseph @gmail.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Summary: 24hour zero budget short film done by group of students under the supervision of Gods own cinema and charitable society has been displayed in School. The film named as 'Pothichor' is completely students idea and direction.