Follow KVARTHA on Google news Follow Us!
ad

യുവത്വത്തിന്റെ ഹരമായ ഹോണ്ട ഡിയോ ഇതാ പുതിയ എന്‍ജിനില്‍

ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍ എന്നിവയ്ക്ക് പിന്നാലെ സ്‌കൂട്ടര്‍ ശ്രേണിയില്‍ യുവാക്കളുടെ It supports new engine on the basis of pollution free BS 4 enginne, automatic headlight etc are the
കൊച്ചി: (www.kvartha.com 27.03.2017) ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍ എന്നിവയ്ക്ക് പിന്നാലെ സ്‌കൂട്ടര്‍ ശ്രേണിയില്‍ യുവാക്കളുടെ ഹരമായ ഡിയോയും ഹോണ്ട പുതിയ പതിപ്പില്‍ പുറത്തിറക്കുന്നു.

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി എസ് 4 എഞ്ചിന്‍ നിലവാരം കൈവരിച്ച ഡിയോയുടെ പതിപ്പാണ് കമ്പനി അവതരിപ്പിക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളില്‍ ബി എസ് 4 എഞ്ചിന്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് എന്നിവ നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായാണ് ഇവ ഉള്‍പ്പെടുത്തി ഡിയോ നിരത്തിലെത്തിക്കുന്നത്.


ഇതിനൊപ്പം രൂപത്തിലും ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.ഫ്രണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും പൂര്‍ണമായും പുതിയതാകും. ന്യൂജെന്‍ ബോഡി ഗ്രാഫിക്‌സിനൊപ്പം പുതിയ കളര്‍ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യും.

എഞ്ചിന്‍ കരുത്തില്‍ മാറ്റമുണ്ടാകില്ല. 109.2 സിസി എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബി എച്ച് പി കരുത്തും 5500 ആര്‍ പി എമ്മില്‍ 8.77 എന്‍ എം ടോര്‍ക്കുമേകും.

പുതിയ ബി എസ് നാല് പതിപ്പിന് നിലവിലുള്ള ബി എസ് മൂന്ന് മോഡലിനെക്കാള്‍ വില ഉയര്‍ന്നേക്കും.

ഏകദേശം 50000 രൂപയാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ മാസം അവസാനത്തോടെ 2017 ഡിയോ വിപണിയിലെത്താനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 2017 Honda Dio Facelift Spotted Ahead Of Launch. It supports new engine on the basis of pollution free BS 4 enginne, automatic headlight etc are the new feautures of this scooter