» » » » » » » » » » » » » » നൂറോളം ദാഇഷ് തീവ്രവാദികളെ കൊന്നൊടുക്കിയ ഡെന്മാര്‍ക്ക് സുന്ദരിക്ക് സ്വന്തം രാജ്യം വിലക്കേര്‍പ്പെടുത്തി, തീവ്രവാദിയെന്ന് മുദ്രകുത്തിയ ഈ പെണ്‍കുട്ടിയുടെ തലക്ക് ഏഴ് കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു

കോപെന്‍ഹാഗന്‍: (www.kvartha.com 16.02.2017) നൂറോളം ദാഇഷ് തീവ്രവാദികളെ കൊന്നൊടുക്കുകയും ഭീകരതക്കും തീവ്രവാദത്തിനുമെതിരെ പോരാടുക്കുകയും ചെയ്ത ഡെന്മാര്‍ക്ക് സുന്ദരിക്ക് സ്വന്തം രാജ്യത്തിന്റെ വിലക്ക്. രാജ്യം തീവ്രവാദിയെന്ന് മുദ്ര ചാര്‍ത്തിയതോടൊപ്പം പെണ്‍കുട്ടിയുടെ തലക്ക് ഏഴ് കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ജൊവാന പലാനി (22)യാണ് അംഗീകാരത്തിന് പകരം വിമര്‍ശനമേല്‍ക്കേണ്ടി വന്ന ഹതഭാഗ്യ.


2014 ല്‍ കൗമാരക്കാരിയായിരിക്കുമ്പോഴാണ് ജൊവാന പഠനം ഉപേക്ഷിച്ച് ദാഇഷ് തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖിലേക്കും സിറിയയിലേക്കും പോയത്. മത പുരോഹിതര്‍ക്ക് വേണ്ടി യുദ്ധം ചെയ്ത അവളെ പിന്നീട് രാജ്യം കുറ്റവാളിയെന്ന് മുദ്രകുത്തി ജയിലിലടച്ചു. ഈ തീരുമാനത്തിനെതിരെ ഡെന്മാര്‍ക്കിന് നിരവധി വിമര്‍ശനമേല്‍ക്കേണ്ടി വന്നെങ്കിലും തീരുമാനത്തില്‍ നിന്ന് രാജ്യം പിന്തിരിഞ്ഞില്ല.

യു എന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച ജൊവാന കുട്ടിയായിരിക്കുമ്പോഴാണ് ഡെന്മാര്‍ക്കിലേക്ക് വന്നത്. ഒമ്പതാം വയസ്സില്‍ ജൊവാന തോക്കെടുക്കുകയും വെടി വെക്കാന്‍ ശീലിക്കുകയും ചെയ്തിരുന്നു. ജൊവാനയുടെ ധീരത രാജ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല 2015 ല്‍ രാജ്യത്തേക്ക് തിരിച്ചു വന്ന ജൊവാനയെ രാജ്യം വിട്ട് പുറത്ത് പോകുന്നതിന് വിലക്കുകയും ചെയ്തു. തുടര്‍ന്നാണ് ജൊവാനയുടെ തലക്ക് സര്‍ക്കാര്‍ ഏഴ് കോടി പ്രഖ്യാപിച്ചത്.


'യൂറോപ്യന്‍ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുമാണ് യുദ്ധം ചെയ്യുന്നതെന്ന്' ജൊവാന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നൂറോളം തീവ്രവാദികളെ കൊന്നൊടുക്കുകയും ദാഇഷ് തടവിലാക്കിയ യസീദി പെണ്‍കുട്ടികളെ മോചിപ്പിക്കുകയും ചെയ്ത ജൊവാന നിലവില്‍ ഒളിവില്‍ കഴിയുകയാണ്. സ്വന്തം രാജ്യം ഏര്‍പെടുത്തിയ വിലക്കും പകയും കാരണം ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാന്‍ കഴിയാത്ത ജൊവാന താമസ സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Summary: Woman power: Student who killed more than '100 ISIS militants' is being treated as terrorist. The 22-year-old former student Joanna Palani quit studies in 2014, when she was still a teenager, to fight ISIS militants in Syria and Iraq.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date