Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമ, കുടുംബ ജീവിതം തകരുന്നുവെന്ന് കാട്ടി ഭാര്യ സുപ്രീംകോടതിയില്‍

ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമയാണെന്നും ഇത് തന്റെ കുടുംബജീവിതം തകര്‍ക്കുന്നുവെന്നും New Delhi, Allegation, Family, Mumbai, Website, News, Technology, National,
ന്യൂഡല്‍ഹി: (www.kvartha.com 16.02.2017) ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമയാണെന്നും ഇത് തന്റെ കുടുംബജീവിതം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാര്യ സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കി. അശ്ലീല സൈറ്റുകള്‍ കുടുംബജീവിതം താറുമാറാക്കിയെന്നും ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മുംബൈ സ്വദേശിനിയാണ് ഇതുസംബന്ധിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

കുട്ടികളുടേയും യുവാക്കളുടേയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം സൈറ്റുകള്‍ അടിയന്തരമായി നിരോധിക്കുന്നതിന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും വര്‍ഷങ്ങളായി ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ദിവസത്തില്‍ ഭൂരിഭാഗം സമയവും അദ്ദേഹം ഇതിനുവേണ്ടി ചെലവിടുന്നു. ഇത് ഭര്‍ത്താവിന്റെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചെന്നും തന്റെ വിവാഹജീവിതവും തകര്‍ന്നിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
Woman files petition in Supreme Court over husband's pornography addiction, New Delhi, Allegation, Family, Mumbai, Website, News, Technology, National.

അശ്ലീല സൈറ്റുകള്‍ യുവാക്കളുടെ ജീവിതത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കാണുന്നവരുടെ ജീവിതത്തെ മാത്രമല്ല ഇവരോടൊപ്പം ജീവിക്കുന്നവരുടെ ജീവിതത്തെയും ബാധിക്കുന്നുണ്ട്. അശ്ലീലം സൗജന്യമായി പ്രചരിക്കുന്ന ഇത്തരം സൈറ്റുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും സാമൂഹ്യപ്രവര്‍ത്തക കൂടിയായ യുവതി പറയുന്നു.

Woman files petition in Supreme Court over husband's pornography addiction, New Delhi, Allegation, Family, Mumbai, Website, News, Technology, National

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ തടയണമെന്ന് അടുത്തിടെ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സൈറ്റുകളെ നിരോധിക്കുന്നതിന് സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

Also Read:
എ ടി എം കൗണ്ടറില്‍ കയറിയ ബാങ്ക് ജീവനക്കാരന്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി
Keywords: Woman files petition in Supreme Court over husband's pornography addiction, New Delhi, Allegation, Family, Mumbai, Website, News, Technology, National.