Follow KVARTHA on Google news Follow Us!
ad

മോഹൻലാലിന്റെ മൗനമല്ല, പ്രതികരണമാണ് വേണ്ടത്, സിബി മലയിൽ പറഞ്ഞത് പച്ചക്കള്ളം, ‘ഭരതം’ കഥാ വിവാദത്തിൽ സൈനു പള്ളിത്താഴം വീണ്ടും

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത 'ഭരതം' സിനിമക്കെതിരെ സംവിധായകൻ സൈനുThe 'Bharatham' controversy sis still continues in social media and other online news paper
കോട്ടയം: (www.kvartha.com 16.02.2017) മോഹൻലാലിന്റെ മൗനമല്ല, പ്രതികരണമാണ് വേണ്ടതെന്നും സിബി മലയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും, ‘ഭരതം’ കഥാ വിവാദത്തിൽ സംവിധായകൻ സൈനു പള്ളിത്താഴം. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സിബി മലയിലിന്റെ വാദങ്ങൾ ഖണ്ഡിച്ച് സൈനു വീണ്ടും രംഗത്തെത്തിയത്.

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത 'ഭരതം' സിനിമക്കെതിരെ സൈനു പള്ളിത്താഴത്ത് രംഗത്ത് വന്നത് നേരത്തെ കെവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഭരതം' കഥ മോഹൻലാൽ ചതിയിലൂടെ തട്ടിയെടുക്കുകായായിരുന്നുവെന്നും സൈനുവിനോടും സുഹൃത്തായ ലായനോടും കടുത്ത അനീതിയാണ് മോഹൻലാൽ ചെയ്തതെന്നുമായിരുന്നു ആരോപണം. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ചിത്രത്തിൻറെ സംവിധായകൻ സിബി മലയിൽ പ്രതികരണവുമായി രംഗത്ത് വന്നു.
Why Mohanlal keeps silent? I need Mohanlal to speak. says Sainu Pallitthazhath. The 'Bharatham' controversy sis still continues in social media and other online news papers. Director Sainu spoke to press meet on Wednesday and ask why Mohanlal still keep silent?

‘ഇത് തന്റെ കുടുംബത്തിൽ നടന്ന കഥയാണെന്നും മോഹൻലാലിന് ആരെയും ചതിക്കേണ്ട ആവശ്യമില്ലെന്നും സിബി മലയിൽ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ സൈനു രംഗത്ത് വന്നു, 'തനിക്ക് മോഹൻലാലിന്റെ പ്രതികരണമാണ് കേൾക്കേണ്ടത്. മോഹൻലാൽ മൗനം പാലിക്കുന്നത് തന്നെ ദുഖകരമാണ്. സിബി മലയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. അദ്ദേഹത്തിൻറെ കുടുംബത്ത് ഇങ്ങനെയൊരു കഥ നടന്നിട്ടുണ്ടെങ്കിൽ പിന്നെന്തിനാണ് ആ കഥയുടെ അവകാശം ലോഹിതദാസിന് കൊടുത്തത്? സൂപ്പർ താരത്തെ സംരക്ഷിക്കാനാണ് സിബി മലയിൽ ശ്രമിക്കുന്നത്'. സൈനു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


അതേസമയം 26 വർഷം മുമ്പ് നടന്ന സംഭവം ഇപ്പോൾ പറയുന്നതിൽ ദുരുദ്ദേശമൊന്നുമില്ലെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കന്ന ഈ സത്യം ജനങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും നേടിയെടുക്കാനോ ആഗ്രഹിച്ചിട്ടോ അല്ല ഇപ്പോൾ തുറന്ന് പറയുന്നത്; വർഷങ്ങളായുള്ള ഹൃദയവേദന ദൂരീകരിക്കാനും ആത്മസംതൃപ്‌തി കൈവരിക്കാനും വേണ്ടിയാണ്. സൈനു പള്ളിത്താഴത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Why Mohanlal keeps silent? I need Mohanlal to speak. says Sainu Pallitthazhath. The 'Bharatham' controversy sis still continues in social media and other online news papers. Director Sainu spoke to press meet on Wednesday and ask why Mohanlal still keep silent?