Follow KVARTHA on Google news Follow Us!
ad

ഇനി ബോസിനെ ഭയക്കാതെ എവിടെ വേണമെങ്കിലും ചുറ്റിയടിക്കാം! ഇഷ്ടമുള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന വാട്ട്സ് ആപ്പിന്റെ പുതിയ സവിശേഷത ‘സ്റ്റാറ്റസ്’ നിലവിൽ വന്നു

ഇനി ബോസിനെ ഭയക്കാതെ എവിടെ വേണമെങ്കിലും ധൈര്യമായി ചുറ്റിയടിക്കാം. Now Available to All Users. WhatsApp recently started rolling out its revamped Status feature to users
ന്യൂയോർക്ക്: (www.kvartha.com 24.02.2017) ഇനി ബോസിനെ ഭയക്കാതെ എവിടെ വേണമെങ്കിലും ധൈര്യമായി ചുറ്റിയടിക്കാം. സ്റ്റാറ്റസ് കണ്ട് പോകുമെന്നുള്ള പേടി ഇനി വേണ്ട. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷതയായ വാട്ട്സ് ആപ് സ്റ്റാറ്റസ് പുതിയ പതിപ്പ് നിലവിൽ വന്നു. ഇത് പ്രകാരം ഇഷ്ടമുള്ളവർക്ക് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് അയക്കാനും അല്ലാത്തവരെ ഒഴിവാക്കാനും കഴിയും. കൂടാതെ സ്റ്റാറ്റസ് ചിത്രങ്ങളായും വീഡിയോയായും അയക്കാനും എഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പിന്റെ എട്ടാം ജന്മദിനമായ ഫെബ്രുവരി 24 നാണ് കമ്പനി പുതിയ സവിശേഷത ഉപഭോക്താൾക്കായി പുറത്തിറക്കിയത്.
WhatsApp Status Revamp Goes Live Globally, Now Available to All Users. WhatsApp recently started rolling out its revamped Status feature to users in Europe, and the feature is now available for all Android, iPhone, and Windows users across the globe. WhatsApp users in India have also received the update.

ആൻഡ്രോയ്ഡ്, ഐ ഒ എസ്, വിൻഡോസ് തുടങ്ങി എല്ലാ ഫോണുകളിലും ഈ സംവിധാനാം ലഭ്യമാകും. ഇതിനായി വാട്ട്സ് ആപ്പ് പുതിയതായി ഇൻസ്റ്റാൾ ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ വേണ്ട. ചാറ്റിന്റേയും കോളിന്റേയും ടാബുകൾക്കിടയിൽ സ്റ്റാറ്റസ് എന്നൊരു പുതിയ ടാബ് കൂടി നിലവിൽ വരും. അതേസമയം പുതിയ സ്റ്റാറ്റസ് 24 മണിക്കൂർ മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളു അത് കഴിഞ്ഞാൽ സ്റ്റാറ്റസ് തനിയെ അപ്രത്യക്ഷമാകും. ഇത് സുരക്ഷയെ ബാധിക്കില്ലെന്നും അതിനായി എൻഡ് റ്റു എൻഡ് സുരക്ഷാ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്താമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: WhatsApp Status Revamp Goes Live Globally, Now Available to All Users. WhatsApp recently started rolling out its revamped Status feature to users in Europe, and the feature is now available for all Android, iPhone, and Windows users across the globe. WhatsApp users in India have also received the update.