Follow KVARTHA on Google news Follow Us!
ad

ചുംബനത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളുമുണ്ട്, ചുംബിക്കുന്നതിന് മുമ്പ് ഈ സത്യങ്ങൾ കൂടി മനസ്സിലാക്കുക

ചുംബിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചുംബനം വ്യക്തി സ്വതന്ത്രണത്തിന്റെ ഭാഗാമാണെന്നും ആർക്കുംYes, it's Kiss Day today. Yes, we're all very happy that there's a day dedicated to kissing your loved
കൊച്ചി: (www.kvartha.com 14.02.2017) ചുംബിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചുംബനം വ്യക്തി സ്വതന്ത്രണത്തിന്റെ ഭാഗാമാണെന്നും ആർക്കും ആരെ വേണമെങ്കിലും ചുംബിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞ് പലയിടത്തും സമരം വരെ നടന്നിട്ടുണ്ട്. ചുംബനത്തിന് വാലന്റൈൻസ് ദിനത്തിൽ പ്രത്യേക പരിഗണനയും കമിതാക്കൾ കൊടുക്കാറുണ്ട്. എന്നിരുന്നാലും ചുംബിക്കുമ്പോഴുണ്ടാകുന്ന സുഖത്തേക്കാൾ പിന്നീടുണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങളെ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു
 

1 ചുംബനത്തിലൂടെ ബാക്ടീരിയ പോലെയുള്ള രോഗാണുക്കൾ കൈമാറ്റം ചെയ്യപ്പെടുന്നു

ചുംബനത്തിലൂടെ പ്രധാനമായും നടക്കുന്നത് ഉമിനീരിന്റെ കൈമാറ്റമാണ്. ഈ മാറ്റത്തിലൂടെ രോഗാണുക്കൾ ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് മാറ്റം ചെയ്യപ്പെടുന്നു. ഏകദേശ കണക്ക് പ്രകാരം 8 കോടിയോളം രോഗാണുക്കളാണ് തീവ്രമായ ചുംബനത്തിലൂടെ പരസ്പരം കൈമാറ്റം ചെയ്ത് പോകുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് ആർക്കും പറയാൻ സാധ്യമല്ല. ചിലപ്പോൾ വലിയ ദോഷങ്ങൾ തന്നെ ഉണ്ടായേക്കാം.

2 ചുംബനം ജലദോഷം പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു

ചുംബിക്കുന്നവരിൽ ആർക്കെങ്കിലും ഒരാൾക്ക് ജലദോഷമോ മറ്റു കാവിറ്റീസ് പോലെയുള്ള അസുഖങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും രണ്ടാമത്തെ ആൾക്കും അത് പകരുന്നതാണ്. അത് പോലെ പല്ലിന്റെ അസുഖം, മോണയുടെ അസുഖം തുടങ്ങി വായയുമായി ബന്ധപ്പെട്ടുള്ള എല്ലാ അസുഖങ്ങളും ചുംബനത്തിലൂടെ പകരും.

3 ലൈംഗിക രോഗങ്ങൾക്കും ചുംബനം കാരണമാകുന്നുണ്ട്

ലൈംഗിക രോഗങ്ങൾ സാധാരണയായി ലൈംഗികാവയവങ്ങൾ വഴിയാണ് പകരുന്നത്. എന്നാൽ പുതിയ പഠന പ്രകാരം ഹ്യുമൻ പാപ്പിലോമ വൈറസ് വായയിലൂടെ പകരുമെന്ന് തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചുംബനത്തിൽ ഏർപ്പെടുന്നവരിൽ ഒരാൾ പുകവലിക്കാരനാണെങ്കിൽ ഇതിനുള്ള സാധ്യത ഏറെ കൂടുതലാണ്.

ഇനി ചുംബിക്കാൻ പോകുമ്പോൾ വെറുതെ കിട്ടുന്നതാണെന്ന് കരുതി ആരും ചാടിക്കേറി കണ്ടവരെ ചുംബിക്കാൻ നിൽക്കേണ്ട. വ്യക്തമായി അറിയുന്നവരേയും പരിചയമുള്ളവരേയും മാത്രം ചുംബിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: These 3 reasons might put you off kissing forever.Yes, it's Kiss Day today. Yes, we're all very happy that there's a day dedicated to kissing your loved one.But wait, no happiness is complete without studying the other side of the coin.