Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍, 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം

തമിഴ്‌നാടിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ Tamilnadu, Trending, National, Chief Minister, Tamil Nadu Governor appoints Edappadi K

ചെന്നൈ: (www.kvartha.com 16.02.2017) തമിഴ്‌നാടിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും, ജയ ലളിതയുടെ സദ്ഭരണം തുടരുമെന്നും അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു.


പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ എ സെങ്കോട്ടയ്യനാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജയ ലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 124 എം എല്‍ എമാരുടെ പിന്തുണയടങ്ങിയ കത്ത് പളനിസ്വാമി ഗവര്‍ണക്ക് കൈമാറി. മുക്കാല്‍ മണിക്കൂറോളം ഗവര്‍ണറും പളനിസാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

പളനിസ്വാമി അധികാരമേറ്റതോടെ ശശികല പക്ഷക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. ശശികല വിഭാഗത്തിലെ ഏകദേശം എല്ലാ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

Keywords: Tamilnadu, Trending, National, Chief Minister, Tamil Nadu Governor appoints Edappadi K Palaniswami as chief minister.