Follow KVARTHA on Google news Follow Us!
ad

ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം

ആലപ്പുഴ ജില്ലയിലെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ Thiruvananthapuram, Attack, Crime, Police, Investigates, Gunda Attack, DGP Loknath Behra
തിരുവനന്തപുരം: (www.kvartha.com 14.02.2017) ആലപ്പുഴ ജില്ലയിലെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘങ്ങള്‍ ഉള്‍പെട്ടു നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി ഹരിപ്പാട് സന്ദര്‍ശിച്ചു.



കരുവാറ്റയില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പുതുതായി ആരംഭിച്ചു. ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഗുണ്ടാ സംഘാംഗങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇതിനകം സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പെടുന്നവരോ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരോ ആയ 308 പേരെ നേരത്തെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുതുതായി 138 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലകളില്‍ പട്രോളിങ് ശക്തമാക്കുന്നതിനും സംസ്ഥാന പോലീസ് മേധാവി റെയ്ഞ്ച് ഐ ജിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എസ് പി പി പ്രകാശിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലയോടൊപ്പം മറ്റ് ജില്ലകളിലും ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അമര്‍ച്ച ചെയ്യാനും കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Attack, Crime, Police, Investigates, Gunda Attack, DGP Loknath Behra, Strong action against Goonda Gang, DGP.