Follow KVARTHA on Google news Follow Us!
ad

ജോണ്‍ ബ്രിട്ടാസ്, ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ രാജിവെക്കൂ; ഫേസ്ബുക്കില്‍ തുറന്നടിച്ച് റിമ കല്ലിങ്കല്‍, താരത്തെ പ്രകോപിപ്പിച്ചത് സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയിലെ 'പൈങ്കിളി' റിപോര്‍ട്ടിംഗ്

കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ച് സിനിമാ നടി റിമ കല്ലിങ്കല്‍. പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ട പോയ വാര്‍ത്ത കൈരളി ടി വി തെറ്റായ Kochi, Actress, Entertainment, Kerala, Trending, Channel, Rima Kallingal, Facebook, John Brittas, Kairali Channel
കൊച്ചി: (www.kvartha.com 18/02/2017) കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ച് സിനിമാ നടി റിമ കല്ലിങ്കല്‍. പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ട പോയ വാര്‍ത്ത കൈരളി ടി വി തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതാണ് റിമയെ പ്രകോപിപ്പിച്ചത്. ബ്രിട്ടാസ്, താങ്കളുടെ ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ രാജി വെക്കൂ. ഒരു മനുഷ്യ ജീവി തന്റെ ജീവത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്തം കണ്ടെത്താന്‍ എങ്ങിനെ സാധിക്കുന്നു- റിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.


നടിയെ തട്ടിക്കൊണ്ടു പോയ വാര്‍ത്തയില്‍ നടിയും ഡ്രൈവര്‍ സുനിലും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ടെന്ന് കൈരളി ചാനല്‍ പരാമര്‍ശിച്ചിരുന്നു. ചാനലില്‍ ഇത് സ്‌ക്രോള്‍ വാര്‍ത്തയായും നല്‍കിയിരുന്നു. ഇതാണ് റിമയെ ഇത്തരത്തിലൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. റിമയുടെ വിമര്‍ശനത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നു.

വെള്ളിയാഴ്ച വൈകിട്ട് സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് സിനിമാ നടിയെ ഡ്രൈവറുടെ സഹായത്തോടെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.

പിന്നീട് കാക്കനാട്ടെ ഒരു സംവിധായകന്റെ വീട്ടിലാണ് നടി അഭയംപ്രാപിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kochi, Actress, Entertainment, Kerala, Trending, Channel, Rima Kallingal, Facebook, John Brittas, Kairali Channel.