Follow KVARTHA on Google news Follow Us!
ad

ആദ്യം പിതാവും പിന്നീട് മാതാവും കൊല്ലപ്പെട്ടു; മക്കളെ കാണാതായി, ആര്യനും അമൃതയും എവിടെ? കണ്ടെത്താന്‍ പോലീസ് അന്വേഷണം, സ്‌റ്റേഷനുകളിൽ നോട്ടീസ് പതിച്ചു

ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത രണ്ട് കുരുന്നുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം കേരള മനസാക്ഷിയെKerala, Missing, Murder case, Investigates, Police, Police investigation for missing 2.
കാസര്‍കോട്: (www.kvartha.com 19/02/2017) ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത രണ്ട് കുരുന്നുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം കേരള മനസാക്ഷിയെ വേട്ടയാടുന്നു. കണ്ണൂര്‍ ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആറുവയസുള്ള ആര്യനെയും നാലുവയസുള്ള അമൃതയെയും കണ്ടെത്താന്‍ പോലീസ് അന്വേഷണത്തിലാണ്.


കാമുകന്‍ മഞ്ജുനാഥിനൊപ്പം ചേര്‍ന്ന് ശോഭ ഭര്‍ത്താവ് രാജുവിനെ കൊലപ്പെടുത്തിയ ശേഷം ശോഭ മക്കളെയും കൊണ്ട് കാമുകനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വഴക്കിനിടെ മഞ്ചുനാഥ് ശോഭയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് വണ്ടികയറ്റിവിട്ടുവെന്നാണ് മഞുനാഥ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജുനാഥിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.



കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. ആര്യനെയും അമൃതയെയും കാണാതായ വിവരം സംബന്ധിച്ച നോട്ടീസ് കാസര്‍കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലും പതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ശോഭയുടേതാണെന്ന് പിന്നീടാണ് പോലീസ് തിരിച്ചറിഞ്ഞത്.

Keywords: Kerala, Missing, Murder case, Investigates, Police, Police investigation for missing 2.