Follow KVARTHA on Google news Follow Us!
ad

നോക്കിയ 3310 തിരിച്ചുവരുന്നു; വില 4,000 രൂപ

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്ന് മാത്രമായിരുന്നു. ഒരു ഘട്ടത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ പതിയെ Nokia, Technology, Mobil Phone, Nokia 3310, Nokia 3310, 'the most reliable phone ever made'
(www.kvartha.com 14.02.2017) ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്ന് മാത്രമായിരുന്നു. ഒരു ഘട്ടത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ പതിയെ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുകയും കമ്പനി തന്നെ വില്‍ക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വിപണിയില്‍ വലിയ തിരിച്ചുവരവ് നടത്തിയ നോക്കിയ തങ്ങളുടെ പഴയ മോഡലായ 3310 ന്റെ പരിഷ്‌കരിച്ച ഫോണ്‍ പുറത്തിറങ്ങുന്നുവെന്നാണ് ടെക് ലോകത്ത് നിന്നുമുള്ള പുതിയ റിപോര്‍ട്ടുകള്‍.



ഫെബ്രുവരി അവസാനത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ 3310 വീണ്ടും പുറത്തിറക്കുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എച്ച് എം ഡി ഗ്ലോബലാണ് നോക്കിയ 3310 ന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നത്.

ഏകദേശം 4000 രൂപയായിരിക്കും ഫോണിലെ വില. ഫെബ്രുവരി 26ന് വൈകിട്ട് 4.30 നാണ് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) നോക്കിയ ഇവന്റ് നടക്കുന്നത്. 2000ത്തിലാണ് നോക്കിയ 3310 ആദ്യമായി പുറത്തിറങ്ങിയത്.

Keywords: Nokia, Technology, Mobil Phone, Nokia 3310, Nokia 3310, 'the most reliable phone ever made', to be re-launched at MWC 2017.