Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ യു പിയില്‍ അതും സംഭവിച്ചു; പ്രസംഗിക്കുന്നതിനിടെ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് അണികള്‍! മോഡിയെ അസ്വസ്ഥനാക്കിയ ആ വീഡിയോ കാണാം

യു പിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പ്രസംഗിക്കുമ്പോള്‍ അണികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. അഖിലേഷ് Uttar Pradesh, Election, National, Election-2017, Narendra Modi, Video, BJP,
ലഖ്‌നൗ: (www.kvartha.com 18/02/2017) യു പിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പ്രസംഗിക്കുമ്പോള്‍ അണികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. അഖിലേഷ് യാദവിന്റെ മണ്ഡലമായ കനൗജില്‍ നടന്ന റാലിക്കിടെയായിരുന്നു സ്വന്തം അണികള്‍ മോഡിക്കെതിരെ തിരിഞ്ഞത്.


മോഡിയുടെ പ്രസംഗത്തിനിടെ ചില അണികള്‍ മൂര്‍ദാബാദ് വിളി തുടങ്ങുകയായിരുന്നു. നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് മോഡി തന്നെ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശാന്തരായിരിക്കൂ എന്ന് മോഡി പറയുന്നത് കൂട്ടാക്കാതെ മൂര്‍ദാബാദ് വിളി തുടരുകയാണ് അണികള്‍. ബി ജെ പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന യു പിയിലുണ്ടായ അപ്രതീക്ഷിത സംഭവം ബി ജെ പി കേന്ദ്രങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

നോട്ട് അസാധുവാക്കലാണ് അണികളെ മോഡിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതേസമയം തെറ്റിദ്ധാരണ പരത്തുന്ന രീതിയൈൽ വീഡിയോ പ്രചരിപ്പിക്കുകയാണെന്നും യാഥാർഥ്യവുമായി ഇതിന് ബന്ധമില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttar Pradesh, Election, National, Election-2017, Narendra Modi, Video, BJP.