» » » » » » » » » » » » പാവപ്പെട്ടവന്റെ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ദൂരം ഇതാണ്! ആംബുലൻസിന് കൊടുക്കാൻ പണമില്ല, യുവാവ് പിതാവിന്റെ മൃതദേഹത്തെ ബൈക്കിൽ പൊതിഞ്ഞ് കെട്ടി

ഛത്തിസ്ഗഢ്: (www.kvartha.com 14.02.2017) ആംബുലൻസിന് കൊടുക്കാൻ പണമില്ലാത്തതിനാൽ മകൻ പിതാവിന്റെ മൃതദേഹം ബൈക്കിൽ പൊതിഞ്ഞ് കെട്ടി ആശുപത്രിയിൽ കൊണ്ട് പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ. കാങ്കർ ജില്ലയിലെ ഇർപനാറിൽ ശനിയാഴ്ചയാണ് സംഭവം. തൂങ്ങിമരിച്ച ആളുടെ മൃതദേഹം വീട്ടിൽ വന്ന് പരിശോധിച്ച പോലീസ് പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല
Man forced carry his father dead body by bike.A man force to carry his father dead body through bike for postmortem. A resident of remote village Irpanar in Konkar district Chattisgarh.

അതേസമയം കാങ്കർ ജില്ലയിലെ മുഖ്യ മെഡിക്കൽ ഓഫീസർ പറയുന്നത് ആരെങ്കിലും ആത്മാഹത്യ ചെയ്യുകയാണെങ്കിൽ അവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ് എന്നാണ്. അങ്ങനെയിരിക്കെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..


എന്നാൽ മരണം സംഭവിച്ചത് രാത്രിയിലായാതിനാൽ ഉൾപ്രദേശത്ത് കൂടെ രാത്രി മൃതശരീരം കൊണ്ട് പോകാനുള്ള പ്രയാസം കാരണം അടുത്ത ദിവസം രാവിലെ കൊണ്ട് പോകാമെന്ന് ബന്ധുക്കളോട് പറഞ്ഞതായും എന്നാൽ തങ്ങളെ കാത്ത് നിൽക്കാതെ മകൻ മൃതദേഹവുമായി ബൈക്കിൽ പോകുകയായിരുന്നുനെന്നുമാണ് കങ്കാരു എസ് പി എം എൽ കൊട് വാണി പറയുന്നത്.

യുവാവ് മൃതദേഹവുമായി ബൈക്കിൽ പോകുന്നത് കണ്ട പ്രദേശവാസികളിൽ ആരോ ആണ് ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ടത്. തുടർന്ന് ഈ ഫോട്ടോ വൈറലാകുകയായിരുന്നു.

മുമ്പും സമാന രീതിയിൽ മൃതദേഹം ചുമന്ന് കൊണ്ടുപോയ സംഭവങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സംഭവത്തിൽ ബഹ് റൈൻ രാജാവ് സഹായവുമായി രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Image Credit: Patrika
Summary: Man forced carry his father dead body by bike.A man force to carry his father dead body through bike for postmortem. A resident of remote village Irpanar in Konkar district Chattisgarh.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date