Follow KVARTHA on Google news Follow Us!
ad

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറി, സ്ത്രീകള്‍ സുരക്ഷിതരല്ല, കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണം- മേനക ഗാന്ധി

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറിയെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സ്ത്രീകളും കുട്ടികളും ആരും New Delhi, Kerala, Cabinet, Minister, National, Woman, Molestation, Government, Law and order shattered
ന്യൂഡല്‍ഹി: (www.kvartha.com 20.02.2017) ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറിയെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സ്ത്രീകളും കുട്ടികളും ആരും അവിടെ സുരക്ഷിതരല്ല, കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ദി വീക്ക് വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.


യുവനടിക്കു നേരെയുണ്ടായ അക്രമം കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിനുള്ളതിന് തെളിവാണ്. മന്ത്രിമാര്‍ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ല. കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. കുറ്റവാളികള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ദുര്‍ബല വിഭാഗങ്ങള്‍ സംസ്ഥാനത്തു സുരക്ഷിതരല്ല. സ്ത്രീകള്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ കേരളം തീര്‍ത്തും പരാജയമാണെന്നും അവര്‍ ആരോപിച്ചു.

മുഖ്യമന്ത്രി പറയുന്നത് കൂടെയുള്ളവര്‍ പോലും അനുസരിക്കുന്നില്ല. ഗുണ്ടകള്‍ വിലസി നടക്കുകയാണെന്നും അവര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Kerala, Cabinet, Minister, National, Woman, Molestation, Government, Law and order shattered in Kerala, impose President's rule: Maneka Gandhi.