Follow KVARTHA on Google news Follow Us!
ad

കിം ജോങ് നാമിനെ വിമാനത്താവളത്തില്‍ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ച് കൊലപ്പെടുത്തുന്നതിന്റെ Malaysia, World, Murder, CCTV, Airport, Korea, Video, Kim Jong-nam death: Japanese network
ക്വാലാലംപൂര്‍: (www.kvartha.com 20.02.2017) ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാരകവിഷം മുഖത്ത് സ്‌പ്രേ ചെയ്ത് കിം ജോങ് നാമിനെ കൊലപ്പെടുത്തിയത്. ഇത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കിം ജോങ് നാം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൊല്ലപ്പെടുന്നത്. മക്കാവുവിലേക്കുള്ള വിമാനം കയറുന്നതിനെത്തിയ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സമയം നോക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമി സംഘം വിദഗ്ധമായി മുങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മലേഷ്യന്‍ പൊലീസ് പിടികൂടിയിരുന്നു. ഐ ടി ഉദ്യോഗസ്ഥനായ ഉത്തരകൊറിയക്കാരനും ഉത്തരകൊറിയന്‍ യുവതിയും ഇന്തോനേഷ്യന്‍ യുവതിയും മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്. എന്നാല്‍ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് ഉത്തരകൊറിയക്കാര്‍ സംഭവ ദിവസം മലേഷ്യ വിട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)




Keywords: Malaysia, World, Murder, CCTV, Airport, Korea, Video, Kim Jong-nam death: Japanese network releases purported CCTV footage of assassination.