Follow KVARTHA on Google news Follow Us!
ad

സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം കൊടുംവരള്‍ച്ചയിലേക്ക്; കുഴല്‍ കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്; ജലചൂഷണം നടത്തുന്നത് തടയാനും നിര്‍ദേശം

സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ Kerala, Government, Water, Drinking Water, District Collector, Featured, Kerala to face severe
തിരുവനന്തപുരം: (www.kvartha.com 18/02/2017) സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവും റവന്യു വകുപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് വരാനിരിക്കുന്ന കൊടുംവരള്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. ഇതോടൊപ്പം മഴ കുറഞ്ഞതും തിരിച്ചടിയായി. ഇത് ചൂട് കൂടാനും തന്മൂലം ജലാശയങ്ങള്‍ വറ്റാനും കാരണമായി. ഇതോടെ ചല ചൂഷണം തടയുന്നത് കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെയ് മാസം അവസാനം വരെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ അനുമതി നല്‍കില്ല. ഇക്കാര്യങ്ങള്‍ കര്‍ശനമായി ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉറപ്പ് വരുത്തണമെന്നാണ് ജില്ലാക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ജില്ലയിലേയും പാറക്കുളങ്ങള്‍ കണ്ടെത്തി കുടിവെള്ള ഉപയോഗത്തിന് പര്യാപ്തമാണോ എന്ന് പരിശോധിച്ച ശേഷം ഏറ്റെടുക്കാനും നിര്‍ദേശമുണ്ട്. മാത്രമല്ല ഇത്തരം ശ്രോതസ്സുകളില്‍ നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയുകയും വേണം.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതടക്കം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കിയോസ്‌കുകള്‍ പ്രായോഗികമല്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള വിവേചനാധികാരവും കലക്ടര്‍മാര്‍ക്കാണ്. പക്ഷെ ജി പി എസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമെ വെള്ളം കൊണ്ടുപോകാവൂ എന്നും ഉത്തരവുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Government, Water, Drinking Water, District Collector, Featured, Kerala to face severe water shortage; Restriction for bore well.