Follow KVARTHA on Google news Follow Us!
ad

ഐ പി എല്ലില്‍ പണം വാരി ഇംഗ്ലീഷ് താരങ്ങള്‍; ബെന്‍സ്റ്റോക്‌സ് വിലയേറിയ താരം- 14.5 കോടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണിലെ ലേലം വിളിയില്‍ പണം വാരി ഇംഗ്ലീഷ് താരങ്ങള്‍. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി IPL, Sports, India, England, Auction, IPL 2017 Auction, Highlights: Ben Stokes, Tymal Mills make it England’s
ബംഗളൂരു: (www.kvartha.com 20.02.2017) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണിലെ ലേലം വിളിയില്‍ പണം വാരി ഇംഗ്ലീഷ് താരങ്ങള്‍. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി രൂപയ്ക്ക് പൂണെ സൂപ്പര്‍ ജയന്റ്‌സ് വിളിച്ചെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് ഇത്തവണത്തെ ലേലത്തിലെ വിലയേറിയ താരം. മറ്റൊരു ഇംഗ്ലീഷ് താരമായ യുവബോളര്‍ ടൈമല്‍ മില്‍സിനെ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയായ 12 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.


357 കളിക്കാരാണ് ലേലത്തിലുണ്ടായിരുന്നത്. 27 വിദേശികളുള്‍പെടെ 66 താരങ്ങളെയാണ് എട്ടു ടീമുകള്‍ ലേലം കൊണ്ടത്. ഇംഗ്ലണ്ടിന്റെ ഒയിന്‍ മോര്‍ഗനെ രണ്ടു കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ വില ലഭിച്ച താരങ്ങളില്‍ ഏറെയും ബോളര്‍മാരാണ്. കേരളത്തില്‍നിന്ന് ബേസില്‍ തമ്പി മാത്രമാണ് ലേലം കൊണ്ടത്. 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്.

അനികേത് ചൗധരി (രണ്ടു കോടി), മുഹമ്മദ് സിറാജ് (2.6 കോടി), നടരാജന്‍ (മൂന്നു കോടി) തുടങ്ങിയ താരങ്ങളെയും കൂടിയ വിലയ്ക്ക് ടീമുകള്‍ ലേലത്തിലെടുത്തു. ചരിത്രത്തിലാദ്യമായി ഇത്തവണ അഫ്ഗാനിസ്ഥാന്‍ താരങ്ങളും ഐ പി എല്‍ ടീമില്‍ ഇടംനേടി. റാഷിദ് ഖാനാണ് ഏറ്റവും വില ലഭിച്ച അഫ്ഗാന്‍ താരം. നാലു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റാഷിദിനെ സ്വന്തമാക്കിയത്.

ഒരു കോടി രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ ഓസീസ് താരം നഥാന്‍ കോള്‍ട്ടര്‍നീലിനെ 3.5 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തിയ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍, 1.5 കോടി രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ ജോണി ബെയര്‍സ്‌റ്റോ, ഇതേ തുകയുമായി വീണ്ടുമെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കൈല്‍ ആബട്ട് എന്നിവരെ രണ്ടാം ഘട്ടത്തിലും ആരും ലേലത്തിലെടുത്തില്ല. ഇന്ത്യന്‍ ബോളര്‍ വരുണ്‍ ആരോണിനെ 2.8 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. കരണ്‍ ശര്‍മയാണ് വിലയേറിയ ഇന്ത്യന്‍ താരം. 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് കരണിനെ സ്വന്തമാക്കിയത്.

ഓരോ ടീമും ലേലത്തിലെടുത്ത താരങ്ങള്‍:
Delhi Daredevils: Angelo Mathews, Corey Anderson, Kagiso Rabada, Pat Cummins, Ankit Bawne, Aditya Tare, Murugan Ashwin, Navdeep Saini, Shashank Singh

Gujarat Lions: Nathu Singh, Basil Thampy, Tejas Singh Baroka, Manpreet Gony, Jason Roy, Munaf Patel, Chirag Suri, Shelly Shaurya, Shubham Agrawal, Pratham Singh, Aksh Deep Nath

Sunrisers Hyderabad: Tanmay Agarwal, Mohammad Nabi, Ekalavya Dwivedi, Rashid Khan, Pravin Tambe, Chris Jordan, Ben Laughlin, Mohammed Siraj

Rising Pune Supergiants: Ben Stokes, Jaydev Unadkat, Rahul Chahar, Saurabh Kumar, Dan Christian, Milind Tandon, R Tripathi, Manoj Tiwary, Lockie Ferguson

Royal Challengers Bangalore: Pawan Negi, Tymal Mills, Aniket Choudhary, Praveen Dubey, Billy Stanlake

Mumbai Indians: Nicholas Pooran, Mitchell Johnson, K Gowtham, Karn Sharma, Saurabh Tiwary, A Gunarathna, K Khejroliya

Kings XI Punjab: Eoin Morgan, Rahul Tewatia, T Natarajan, Matt Henry, Varun Aaron, Martin Guptill, Darren Sammy, Rinku Singh

Kolkata Knight Riders: Trent Boult, Chris Woakes, Rishi Dhawan, Nathan Coulter-Nile, Rovman Powell, R Sanjay Yadav, Ishank Jaggi, Darren Bravo, Sayan Ghosh

Keywords: IPL, Sports, India, England, Auction, IPL 2017 Auction, Highlights: Ben Stokes, Tymal Mills make it England’s day.