Follow KVARTHA on Google news Follow Us!
ad

അറബ് ഭരണാധികാരികളുടെ വിശ്വസ്തനായ ഇന്ത്യൻ പ്രതിനിധി, ന്യൂനപക്ഷാവകാശങ്ങൾ നേടിയെടുക്കാൻ പ്രയത്നിച്ച പോരാളി, ഹജ്ജ് ക്വോട്ട വർദ്ധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇ അഹമ്മദിന്റെ രാഷ്ട്രീയ സേവനങ്ങൾ ഇങ്ങനെ

മുൻ കേന്ദ്രമന്ത്രിയും എം പി യുമായ ഇ അഹമ്മദിന്റെ വിയോഗം ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ മുസ്ലീംങ്ങൾക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത് Former Central Minister and MP E Ahmed' demise keep Indian Muslims sad and shocked. His contribution to India and Muslims are priceless
ന്യൂഡൽഹി: (www.kvartha.com 01.02.2017) മുൻ കേന്ദ്രമന്ത്രിയും എംപി യുമായ ഇ അഹമ്മദിന്റെ വിയോഗം ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ മുസ്ലീംങ്ങൾക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത് . ഇന്ത്യയെ പ്രതിനിധീകരിച്ച് അറബ് രാജ്യങ്ങളിലെ തലവന്മാരുമായി പല തവണ ഇ അഹമ്മദ് ബന്ധപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമല്ലാതെ വ്യകതിപരമായും അറബ് രാഷ്ട്ര നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഇന്ത്യക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് തെല്ലും മടിയില്ലായിരുന്നു. ഒരു ഇസ്‌ലാമിക രാജ്യമല്ലായിരുന്നിട്ടും ഇന്ത്യയെ അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രാപ്‌തമാക്കിയത് ഇ അഹമ്മദിന്റെ അറബ് ബന്ധവും അറബ് ഭരണാധികാരികളുമായുള്ള ഇടപെടലുമായിരുന്നു.

E Ahmed maintains strong relation with Arab leaders, Former Central Minister and MP E Ahmed' demise keep Indian Muslims sad and shocked. His contribution to India and Muslims are priceless.



ഹജ്ജ് ക്വോട്ട 72000 ൽ നിന്നും 170000 ആയി വർധിപ്പിച്ചത് ഇ അഹമ്മദിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു. മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് ഇറാഖിൽ നിന്നും മൂന്ന് ഇന്ത്യക്കാരെ അൽഖ്വയ്ദ തട്ടി കൊണ്ട് പോയി ബന്ദികളാക്കിയിരുന്നു. എന്ത് ചെയ്യുമെന്നറിയാതെ ഇന്ത്യൻ സർക്കാർ ഇ അഹമ്മദിനെ വിവരങ്ങൾ ധരിപ്പിച്ചു. ഉടൻ തന്നെ തന്റെ വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ച് മൂന്ന് പേരെയും മോചിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇക്കാര്യത്തിൽ മൻമോഹൻ സിങിന്റേയും സോണിയ ഗാന്ധിയുടേയും പ്രശംസ അദ്ദേത്തെ തേടിയെത്തിയിരുന്നു.


സൗദി ബന്ധം പുലർത്തിയിരുന്ന ഇ അഹമ്മദ് നിതാഖത്ത് പ്രഖ്യാപിച്ചപ്പോൾ അത് നീട്ടിക്കിട്ടുവാൻ നിരന്തരം പരിശ്രമിച്ചിരുന്നു. വിസ നിയന്ത്രണം ഒഴിവാക്കാൻ അദ്ദേഹം രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ തന്നെ അപൂർവം നേതാക്കളിൽ ഒരാളാണ് ഇ അഹമ്മദ്.


ഇന്ദിരാ ഗാന്ധിയുടെ ദൂതനായി ഗൾഫ് രാഷ്ട്ര തലവന്മാരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി അദ്ദേഹത്തേയായിരുന്നു ഏൽപിച്ചിരുന്നത്.

1992 - 1997 യു എൻ പൊതു സഭയിൽ തുടർച്ചയായി ആറു തവണ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം

1995 കോപ്പൻഹേഗനിൽ നടന്ന ലോക സാമൂഹിക ഉച്ചകോടിയിൽ ഇന്ത്യൻ അംഗം

1995 -2001 വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലെ അംഗം

2000 ജോർദാനിൽ നടന്ന പാർലമെന്ററി കോൺഫറൻസിനുള്ള ഇന്ത്യൻ പ്രതിനിധി

2005 നെയ്‌റോബിയിൽ സുദാൻ സമാധാന ഉടമ്പടി യുഗം, ചെറു ദ്വീപുകളുടെ വികസനം സംബന്ധിച്ച് മൗറീഷ്യസിൽ രാജ്യാന്തര ഉച്ചകോടി, അൾജിയേഴ്‌സിൽ നടന്ന അറബ് സമ്മേളനം, സുദാൻ വികസന പങ്കാളികളുടെ യോഗം തുടങ്ങിയവയിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.

2006 ദുബൈ ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂം റാഷിദ് അൽ മഖ്‌തൂമിന്റെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയുടെ കൂടെ പങ്കെടുത്തു.

2008- 2009 തുർക്കമെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവ സന്ദർശിച്ചു, കൊളംബിയയിൽ സാർക്ക് ഉച്ചകോടി, ഹവാനയിൽ നാം ഉച്ചകോടിയിൽ എന്നിവയിൽ പങ്കെടുത്തു

2012 മെക്സിക്കോയിൽ G 20 ഉച്ചകോടി, ലണ്ടനിൽ സൊമാലിയയുടെ പുനർ നിർമാണ യോഗം, സൗദിയിലെ ഹജ്ജ് ഉടമ്പടി ഒപ്പ് വെക്കൽ, സിറിയയിലും ഉക്രൈനിലും സന്ദർശനം, റിയാദിൽ ‘ഫ്രണ്ട്സ് ഓഫ് സിറിയ’, സമ്മേളനം 2013 കുവൈത്ത് സിറ്റി , ജിദ്ദ, അബുദാബി. ട്രിപ്പോളി, അൾജിയേഴ്സ് ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ ഉഭയകക്ഷി യോഗം തുടങ്ങിയവയിൽ അദ്ദേഹത്തിൻറെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Sumamry: E Ahmed maintains strong relation with Arab leaders, Former Central Minister and MP E Ahmed' demise keep Indian Muslims sad and shocked. His contribution to India and Muslims are priceless.