Follow KVARTHA on Google news Follow Us!
ad

62 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടനം: മുഖ്യപ്രതി താരിഖ് അഹ് മദിന് 10 വര്‍ഷം തടവ്; രണ്ട് പേരെ വെറുതെവിട്ടു

62 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടന കേസില്‍ മുഖ്യപ്രതി താരിഖ് അഹ് മദിന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഹുസൈന്‍ New Delhi, Bomb Blast, Case, Accused, Investigates, Court, National, Court jails one, frees two
ന്യൂഡല്‍ഹി: (www.kvartha.com 16.02.2017) 62 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടന കേസില്‍ മുഖ്യപ്രതി താരിഖ് അഹ് മദിന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഹുസൈന്‍ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെ വെറുതെ വിട്ടു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റിതേഷ് സിങാണ് വിധി പ്രസ്താവിച്ചത്.



2005 ഒക്ടോബര്‍ 29ന് രാജ്യതലസ്ഥാനത്തെ നടുക്കി മൂന്നിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. പാക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് ഇന്‍ക്വിലാബ് മഹസിലെ ഭീകരരാണു സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പഹാഡ്ഗഞ്ച്, സരോജിനി മാര്‍ക്കറ്റ്, ഗോവിന്ദ്പുരിയിലെ ബസ് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. നാലു മലയാളികളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 210 പേര്‍ക്ക് പരിക്കേറ്റു.

ഇസ്‌ലാമിക് ഇന്‍ക്വിലാബ് മഹസ് അംഗങ്ങളായ താരിഖ് അഹമ്മദ് ധര്‍, മുഹമ്മദ് ഹുസൈന്‍ ഫസ്‌ലി, മുഹമ്മദ് റഫീഖ് ഷാ എന്നിവര്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധസംഭരണം, ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം നയിക്കുക എന്നീ കുറ്റങ്ങളാണു കോടതി ചുമത്തിയത്.

അതേസമയം ശിക്ഷിക്കപ്പെട്ട താരിഖ് അഹ് മദ് ഇതിനകം 12 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു.


Keywords: New Delhi, Bomb Blast, Case, Accused, Investigates, Court, National, Court jails one, frees two over 2005 Delhi bomb blasts.