Follow KVARTHA on Google news Follow Us!
ad

ഉത്തരാഖണ്ഡിൽ 69 ഉം ഉത്തർപ്രദേശിൽ 67 ഉം മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

ഉത്തർ പ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനും ഉത്തരാഖണ്ഡിൽ ആദ്യ ഘട്ട വോട്ടെടുപ്പിനും ബുധനാഴ്‌ച തുടക്കമായി Polling for 69 Assembly seats in Uttarakhand and 67 constituencies spread across 11 districts in
ലക്നൗ: (www.kvartha.com 15.02.2017) ഉത്തർപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനും ഉത്തരാഖണ്ഡിൽ ആദ്യ ഘട്ട വോട്ടെടുപ്പിനും ബുധനാഴ്‌ച തുടക്കമായി. ഉത്തർ പ്രദേശിൽ 67 ഉം ഉത്തരാഖണ്ഡിൽ 69 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

നേരത്തെ ഉത്തർപ്രദേശിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 11 ന് തുടങ്ങിയിരുന്നു. ഏഴ് ഘട്ടമായാണ് ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് എട്ടിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ആകെ 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർ പ്രദേശിൽ ബി എസ് പി, എസ് പി, ബി ജെ പി, കോൺഗ്രസ് തുടങ്ങിയവരാണ് പ്രധാനമായും മത്സരിക്കുന്നത്.


അതേസമയം ഉത്തരാഖണ്ഡിൽ 69 മണ്ഡലങ്ങളിലാണ് ബുധനാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിൽ കർണപ്രയാഗ് മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായ കുൽദീപ് സിങ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് ഒരു മണ്ഡലത്തിലെ വോട്ടെട്ടുപ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചത്. കോൺഗ്രസ്, ബി ജെ പി, ബി എസ് പി, യു കെ ഡി, എസ് പി, തുടങ്ങിയ പാർട്ടികളാണ് പ്രധാനമായും ഉത്തരാഖണ്ഡിൽ മത്സരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം മാർച്ച് 11 ന് പുറത്ത് വരും

Summary: Assembly Elections 2017 LIVE: Voting for 67 seats in Uttar Pradesh, 69 in Uttarakhand begin. Polling for 69 Assembly seats in Uttarakhand and 67 constituencies spread across 11 districts in Uttar Pradesh has begun