Follow KVARTHA on Google news Follow Us!
ad

ന്യൂ ജെന്‍ സഖാക്കള്‍ ചുടുചോറ് വാരുമ്പോള്‍

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ചിരപുരാതനമായ ഒരു പഴഞ്ചൊല്ലാകുന്നു. അതെ പഴPinarayi vijayan, Chief Minister, V.S Achuthanandan, Strike, Friends, Students, Resignation, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 13.02.2017) വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ചിരപുരാതനമായ ഒരു പഴഞ്ചൊല്ലാകുന്നു. അതെ പഴഞ്ചൊല്ലുകളിലുമുണ്ട് പുരാതനവും ആധുനികവും. ഉദാഹരണത്തിന്, ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ, എന്നത് മലയാളികളുടെ മുഴുവന്‍ തലമുറയ്ക്കും പരിചയമില്ലല്ലോ. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമ ഹിറ്റാവുകയും അതില്‍ മോഹന്‍ലാലിന്റെ വിജയന്‍ ശ്രീനിവാസന്റെ ദാസനോട് ഈ ഡയലോഗ് പറയുകയും ചെയ്യുന്നതോടെയാണ് ആ ചൊല്ല് പിറന്നത്. കൂടിയാല്‍ ഒരു പത്തിരുപത് കൊല്ലമൊക്കെ ആയിട്ടുണ്ടാകും. എന്നാല്‍ അതുപോലെയല്ല വരാനുള്ളത് വഴിയില്‍ തങ്ങാത്ത കാര്യം. പക്ഷേ, പഴയതായാലും പുതിയതായാലും അതിന്റെ ഇഫക്റ്റാണു കാര്യം.
Article-Beware of new gen comrades, Pinarayi vijayan, Chief Minister, V.S Achuthanandan, Strike, Friends, Students, Resignation, Article, Kerala.

അതിപ്പോള്‍ മറ്റാരേക്കാളും നന്നായി മനസിലാകുന്നത് സിപിഎമ്മിനാണ് എന്നു തോന്നുന്നു. എന്താണെന്നുവച്ചാല്‍ അവരിപ്പോള്‍ അത് മുഴത്തിനു മുഴമായും ചാണിനു ചാണായും അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. സിപിഎം നയിക്കുന്ന ഇടതുമുന്നണി ഭരണത്തിന് ഓരോ കാലത്തും ഓരോ വിനകള്‍ ഉള്ളില്‍ നിന്നുതന്നെ വരാറുണ്ട്. ഇ കെ നായനാരുടെ 1980ലെ സര്‍ക്കാരിന്റെ കാലത്ത് അത് സിഐടിയുക്കാരായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ 1996ലെ ഭരണകാലത്ത് ഡിവൈഎഫ്ക്കാരെക്കൊണ്ടായിരുന്നു ബുദ്ധിമുട്ട്. 

2006ലെ വി എസ് സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കിയത് പാര്‍ട്ടിക്കകത്തെ തന്നെ ചില ആളുകളാണെന്ന് വി എസ് പക്ഷവും അതല്ല, വി എസിന്റെ സംഘത്തിലെ കെ സുരേഷ്‌കുമാര്‍ ഐഎഎസും മറ്റുമാണെന്ന് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവും പറയുന്നു. ഏതായാലും ബുദ്ധിമുട്ടുണ്ടായി എന്നത് ശരിതന്നെ. അക്കാലത്ത് മുഖ്യമന്ത്രി കാണേണ്ട ഫയലുകള്‍ പലതും നേരേ പോയിരുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേഷ്‌കുമാര്‍ പിന്നീട് പറഞ്ഞിരുന്നല്ലോ.

ഇത്തവണ ഇടതുഭരണത്തിന് ഇടങ്ങേറായിരിക്കുന്നത് എസ്എഫ്‌ഐക്കാരാണ് എന്ന് പാര്‍ട്ടിക്കാരും ഘടക കക്ഷികളും മാത്രമല്ല എസ്ഫ്‌ഐക്കാരിലെത്തന്നെ ഒരു വിഭാഗവും സമ്മതിക്കും. 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന് പാര്‍ട്ടിയെ അടക്കി ഭരിച്ച സാക്ഷാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഒമ്പത് മാസം പോലും തികയുന്നതിനു മുമ്പ്, അതായത് മുക്കാല്‍ വര്‍ഷം തികയുന്നതിനു മുമ്പേ കാര്യങ്ങള്‍ ഒരുവിധമൊക്കെ നാശകോശമാക്കിയിരിക്കുന്നു. 

 Article-Beware of new gen comrades, Pinarayi vijayan, Chief Minister, V.S Achuthanandan, Strike, Friends, Students, Resignation, Article, Kerala.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വാര്‍ഷികത്തിനു പുറത്തുനിന്നെത്തിയ വിദ്യാര്‍ത്ഥി അവിടുത്തെ പെണ്‍കുട്ടികളുടെ സുഹൃത്താണെന്ന കാരണം പറഞ്ഞ് ആക്രമിച്ചത്. വെറും വെറുതേയുള്ള അടിപിടിയും വിരട്ടലുമൊന്നുമല്ല. അങ്ങനെ വല്ലതുമായിരുന്നെങ്കില്‍ കാമ്പസല്ലേ, കുട്ടികളല്ലേ എന്ന് കുറേയൊക്കെ ആശ്വസിക്കുകയോ കണ്ണടയ്ക്കുകയോ ചെയ്യാമായിരുന്നു.

ഇത് അതല്ല. പിടിച്ചു നിര്‍ത്തി അതിക്രൂരമായി അടിച്ച് അവശനാക്കുകയായിരുന്നു. പിണറായിയുടെ പോലീസ് ഗത്യന്തരമില്ലാതെ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥി സമരം ഒരു മാസം തികയുന്നതിന്റെ തലേന്ന് വിജയിച്ചപ്പോള്‍ അതിന്റെ ആഘോഷത്തില്‍ പൂര്‍ണമായും പങ്കെടുക്കാനാകാതെ തലയില്‍ മുണ്ടിട്ട് എസ്എഫ്‌ഐക്ക് നടക്കേണ്ടി വന്നത് കേരളം കണ്ട മോശം ദൃശ്യങ്ങളിലൊന്നാണല്ലോ. 18 ദിവസമായപ്പോഴേക്കും സമരം അവസാനിപ്പിച്ച് എസ്എഫ്‌ഐ പൊടിയും തട്ടി പോയിരുന്നു.
മാനേജ്‌മെന്റും അവരും മാത്രമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ക്ക് വേണ്ടത്ര ഉറപ്പുകള്‍ കിട്ടിയെന്നായിരുന്നു കാരണം പറഞ്ഞത്. പക്ഷേ, ആ ഒത്തുതീര്‍പ്പ് പൊളിഞ്ഞതുകൊണ്ടാണ് ലോ അക്കാദമി പിന്നീടും തുറക്കാനാകാതിരുന്നതും ഒടുവില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ട് കരാറുണ്ടാക്കി ലക്ഷ്മി നായരെ പടിക്കു പുറത്താക്കി സമരം തീര്‍ത്തതും. കാര്യങ്ങള്‍ ഇങ്ങനെ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് വിനയായി മുന്നോട്ടു നീങ്ങുമ്പോള്‍ പല കാമ്പസുകളില്‍ നിന്നും പുറത്തുവരുന്നത് എസ്എഫ്‌ഐയുടെ ജനാധിപത്യ വിരുദ്ധ വാഴ്ചയുടെ കഥകളാണ്. കോട്ടയത്തെ നാട്ടകം പോളി ടെക്‌നിക്കില്‍ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി റാഗിംഗ് പീഡനത്തിന് ഇരകളാക്കിയത് എസ് എഫ്‌ഐക്കാരായിരുന്നല്ലോ.

ഇങ്ങനെ പോയാല്‍ എങ്ങനെയാകും എന്ന് ചോദിക്കാനും ന്യൂ ജെന്‍ സഖാക്കളെ നേര്‍വഴി നടത്താനും മുതിര്‍ന്ന സഖാക്കള്‍ മുന്‍കൈയെടുക്കുകയാണ് സ്വാഭാവിക രീതി. പക്ഷേ, മുതിര്‍ന്ന സഖാക്കള്‍ക്ക് ആദ്യം മനസിലാകേണ്ടേ കുട്ടികള്‍ക്ക് വഴി തെറ്റിയിരിക്കുന്നു എന്ന്. അതിനി എന്നാണാവോ ഉണ്ടാവുക എന്ന ഉത്കണ്ഠ ഇടതുപക്ഷമാണ് ബദല്‍ എന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ നോക്കുന്ന എല്ലാവരിലുമുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഈ ഉത്കണ്ഠ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ ബംഗാളിലെ സ്ഥിതിയിലെത്തിയിരിക്കുമോ എന്നേ നോക്കേണ്ടതുള്ളു.

Also Read:
കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Keywords: Article-Beware of new gen comrades, Pinarayi vijayan, Chief Minister, V.S Achuthanandan, Strike, Friends, Students, Resignation, Article, Kerala.