Follow KVARTHA on Google news Follow Us!
ad

ശരീര ഭാരം കുറക്കാൻ സഹായിക്കുന്ന എട്ട് പാനീയങ്ങൾ

വലിയ ശരീര ഭാരം ഒരു പ്രശ്‌നം തന്നെയാണ്; അമിതമായ വണ്ണം കാരണം കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പട്ടിണി കിടന്നും ഓടിയും ചാടിയും പല ശ്രമങ്ങള്‍ നടത്തിയിട്ടും Getting into shape requires challenge , motivation and for some starvation! However, its not always
മുംബൈ: (www.kvartha.com 16.02.2017) വലിയ ശരീര ഭാരം ഒരു പ്രശ്‌നം തന്നെയാണ്; അമിതമായ വണ്ണം കാരണം കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പട്ടിണി കിടന്നും ഓടിയും ചാടിയും പല ശ്രമങ്ങള്‍ നടത്തിയിട്ടും ഭാരം കുറയുന്നില്ലെന്നുള്ള പരാതി പലരും പറയുന്നതാണ്. എന്നാല്‍ വെറുതെ വ്യായാമം ചെയ്തത് കൊണ്ട് മാത്രം കുറയുന്നതല്ല ഭാരം, അതിന് കൃത്യമായ ഭക്ഷണ ക്രമീകരണങ്ങള്‍ വേണം, ചിട്ടയായ ഭക്ഷണ രീതികള്‍ വേണം. അതൊക്കെ പാലിച്ചാലേ വണ്ണം കുറയുകയുള്ളൂ.

വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; ഈ എട്ട് പാനീയങ്ങള്‍ കുടിച്ചാല്‍ ഭാരം കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവയാണ് ആ പാനീയങ്ങള്‍;


പെപ്പർമിന്റ് ഗ്രീൻ ടീ (കർപ്പൂര തുളസി ഗ്രീൻ ചായ)


ദഹനം വർധിപ്പിച്ചു ശരീരം തടിക്കുന്നതിനെ തടയിടും. സ്ഥിരമായി ചായ കുടിക്കുന്നവർ അതിന് പകരം ഈ പാനീയം കുടിക്കുന്നത് ശീലിക്കുകയാണെങ്കിൽ ശരീര ഭാരം കുറയാൻ അത് സഹായിക്കും.

സ്ട്രോബെറി ജ്യൂസ് (ഞാവല്‍പ്പഴം)



പ്രോടീൻ അടങ്ങിയിരിക്കുന്ന ഈ ജ്യൂസ് പരിണാമത്തിന് (മെറ്റാബോളിസം) സഹായിക്കുന്ന പാനീയം കൂടിയാണ്.

ഗ്രേപ് ഫ്രൂട്ട്‍ & പൈനാപ്പിൽ ജ്യൂസ് (ചെറുമധുരനാരങ്ങാ, കൈതച്ചക്ക)


ഈ രണ്ട് ഫലങ്ങളും പരിണാമം (മെറ്റാബോളിസം) കൂട്ടി ഫാറ്റ് കുറക്കാൻ സഹായിക്കുന്നവയാണ്.

ആപ്പിൾ & ജിഞ്ചർ ജ്യൂസ് (ആപ്പിൾ& ഇഞ്ചി)



ശരീര ഊർജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം ഇതിലടങ്ങിയിരിക്കുന്ന പ്രോടീൻ സാന്നിദ്ധ്യം ഫാറ്റ് വെട്ടിക്കുറക്കും. ഇഞ്ചി പെട്ടെന്നുള്ള ദഹനത്തിന് സഹായിക്കും.

സ്‌പൈസ്‌ഡ്‌ ജിഞ്ചർ & ലെമൺ ടീ (മസാല ചേർത്ത ഇഞ്ചിയും നാരങ്ങാ ചായയും)



രാവിലെ കുടിക്കുന്നത് അത്യുത്തമമാണ്. ഈ മിശ്രിതത്തിൽ കറുവാപ്പട്ട കൂട്ടിയാൽ പെട്ടെന്ന് ഭാരം കുറക്കാൻ സഹായിക്കും. കുറച്ച് തേനോ ഗുണ്ട് മുളകോ കൂട്ടിയാൽ പരിണാമം (മെറ്റാബോളിസം) വേഗത്തിലാക്കാൻ ശരീരത്തെ സഹായിക്കും.

ചോക്ലേറ്റ് ജ്യൂസ്



ചോക്ലേറ്റ് പെട്ടെന്നുള്ള പരിണാമത്തിന് (മെറ്റാബോളിസം) സഹായിക്കും, കാപ്പി ചേർത്താൽ ഇത് ദഹനം വേഗത്തിലാക്കും. പാൽ ചേർത്താൽ പ്രോടീൻ അളവ് കൂടും. സ്ഥിരമായി വ്യായാമം ചെയ്യുന്നവർ അതിന് പോകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് ഈ ജ്യൂസ് കുടിക്കുന്നത് അത്യുത്തമമാണ്.

തേങ്ങാ വെള്ളം


ഏറ്റവും മികച്ച പാനീയമാണ് തേങ്ങാ വെള്ളം. ഇതിൽ ഒന്നും കൂട്ടേണ്ടതില്ല. പരിണാമത്തെ (മെറ്റാബോളിസം) സഹായിക്കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഇത് സഹായിക്കും. രാവിലെയോ വൈകുന്നേരമോ എപ്പോൾ വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ്.

കട്ടൻ കാപ്പി

ഫാറ്റ് ബർണർ എന്നാണ് ഇത് അറിയപ്പെടുന്നത്. പരിണാമം (മെറ്റാബോളിസം) വർധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ഊർജം ശരീരത്തിന് നൽകാനും കട്ടൻ കാപ്പിക് കഴിവുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: 8 Drinks That Boost Your Metabolism and Help You Lose More Weight. Getting into shape requires challenge , motivation and for some starvation! However, its not always about denying yourself. A balanced diet can actually help boost metabolism and speed up weight loss , and some times its as easy as sipping on the right drinks in between meals to keep you going