Follow KVARTHA on Google news Follow Us!
ad

താന്‍ നിരപരാധി, തന്നെ കുടുക്കുകയായിരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി ഹൈക്കോടതിയില്‍

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍Mobil Phone, Police, Custody, Allegation, News, Crime, Cinema, Actress, Kerala,
കൊച്ചി: (www.kvartha.com 20.02.2017) പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. താന്‍ നിരപരാധിയാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും, കേസില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ജാമ്യാപേക്ഷയില്‍ പള്‍സര്‍ പറയുന്നു. കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

 3 days after attack on actress, Pulsar Suni files for anticipatory bail at Kerala HC, Mobil Phone, Police, Custody, Allegation, News, Crime, Cinema, Actress, Kerala.

അതേസമയം, പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ പോലീസ് പിടികൂടി. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോള്‍ പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. തെക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പോലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ സംഘം കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.

എന്നാല്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികള്‍ ഏറെ ദൂരം പോയിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ് . സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാനിടയുളള കേന്ദ്രങ്ങളെ കുറിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. സുനിക്ക് പണം നല്‍കി സഹായിച്ച നെല്‍സണും അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.

അതിനിടെ മാനഭംഗശ്രമത്തിനിരയായ മലയാളത്തിലെ പ്രമുഖ നടി വെള്ളിയാഴ്ച രാത്രിയില്‍ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ അഭയം തേടിയെത്തിയതിന് പിന്നാലെ സിനിമാ മേഖലയിലെ ഒരാള്‍ പള്‍സര്‍ സുനിയെ മൊബൈല്‍ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

ആളെ തിരിച്ചറിഞ്ഞാല്‍ ആലുവയിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സംഭവം നടന്നശേഷം രാത്രി ലാലിന്റെ വീട്ടില്‍ വെച്ച് തന്നെ പോലീസ് സംഘം സുനിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ നഗരമധ്യത്തിലെ ഗിരിനഗര്‍ ലൊക്കേഷന് പരിധിയിലായിരുന്നു സുനി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. സിനിമാ മേഖലയില്‍ നിന്നെത്തിയ കോളിനെ തുടര്‍ന്നാണ് സുനി മുങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. സുനിയുടെ മൊബൈല്‍ഫോണ്‍ കോള്‍ പരിശോധിച്ചപ്പോഴാണ് ഈ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

Also Read:
ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 3 days after attack on actress, Pulsar Suni files for anticipatory bail at Kerala HC, Mobil Phone, Police, Custody, Allegation, News, Crime, Cinema, Actress, Kerala.