» » » » » » » » » കാലിയ റഫീഖിന്റെ ശരീരത്തില്‍ 29 വെട്ടുകള്‍; രണ്ട് വെടിയുണ്ടകള്‍ വയറ്റില്‍ തുളച്ചുകയറി, മരണ കാരണം കിഡ്‌നിക്ക് ഏറ്റ മുറിവ്; ഒറ്റിയത് ഒപ്പമുണ്ടായിരുന്നവര്‍ തന്നെയെന്ന് സൂചന

കാസര്‍കോട്: (www.kvartha.com 16.02.2017) ചൊവ്വാഴ്ച രാത്രി മംഗളൂരു കെ സി റോഡ് കൊട്ടേക്കാറില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിന്റെ (38) മൃതദേഹത്തില്‍ 29 വെട്ടുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍. രണ്ട് വെടിയുണ്ടകള്‍ റഫീഖിന്റെ ദേഹത്ത് തുളച്ചുകയറി. കിഡ്‌നിക്ക് ഏറ്റ മുറിവാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


അക്രമി സംഘം ആദ്യം റഫീഖിന്റെ കൈക്ക് വെട്ടുകയായിരുന്നു. ഇതോടെ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഓടിയ റഫീഖിന് നേരെ വെടിവെക്കുകയും, നിലത്ത് വീണപ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വയറ്റില്‍ നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ വ്യത്യസ്ത അളവിലുള്ളതാണ്. അതിനാല്‍ തന്നെ കൊലയാളികള്‍ രണ്ട് തോക്കുകള്‍ ഉപയോഗിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു.

വയറിന് താഴെ മാത്രമാണ് റഫീഖിന് ആഴത്തില്‍ വെട്ടേറ്റത്. ഈ വെട്ടാണ് കിഡ്‌നിക്ക് പരിക്കേല്‍ക്കാന്‍ കാരണം. സഹായികളായ ഫിറോസ്, മുജീബ്, സിയാദ് എന്നിവരും സംഭവ സമയം റഫീഖിനൊപ്പം ഉണ്ടായിരുന്നു. ഉപ്പളയിലെ വീട്ടില്‍ നിന്നും കാറില്‍ തോക്കും എടുത്ത് പൂനെയിലേക്കാണ് റഫീഖ് സഹായികള്‍ക്കൊപ്പം യാത്ര പുറപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ സഹായികള്‍ കൊണ്ടുവന്ന റിറ്റ്‌സ് കാറിലേക്ക് യാത്ര മാറി. ഇവിടുന്ന് ഫിറോസില്‍ നിന്നും മുജീബ് ഡ്രൈവിംങ് ഏറ്റെടുക്കുകയും കാലിയ റഫീഖിനെ ഡ്രൈവര്‍ സീറ്റിനു സമീപം ഇരുത്തുകയും ചെയ്തു. തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ഈ സമയം റഫീഖ് സഹായിയെ ഏല്‍പിച്ചിരുന്നു.

കൊട്ടേക്കാറിലെത്തിയപ്പോഴാണ് ഇവരെ ടിപ്പര്‍ ലോറി പിന്തുടരുകയും കാറില്‍ വന്ന് ഇടിക്കുകയും ചെയ്തത്. എന്നാല്‍ ടിപ്പര്‍ ലോറി ഇടിക്കുമെന്ന് അറിഞ്ഞിട്ടും മുജീബ് കാര്‍ വെട്ടിക്കാതിരുന്നതും, അപകടം ഉണ്ടായ ഉടനെ മുജീബും ഫിറോസും ഇറങ്ങി ഓടിയതും ഇവരായിരിക്കാം റഫീഖിനെ ഒറ്റിനല്‍കിയതെന്ന സംശയം ബലപ്പെടുത്തു. റഫീഖിന്റെ കാറിലുണ്ടായിരുന്ന പണവുമായാണ് ഇവര്‍ ഓടിയതെന്നാണ് വിവരം. കാറില്‍ ടിപ്പര്‍ ഇടിച്ചതോടെ തോക്കുമായി പുറത്തിറങ്ങിയ റഫീഖ് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ധൈര്യമുണ്ടെങ്കില്‍ ഒന്നുകൂടി ഇടിക്കെടാ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടയില്‍ പിറകില്‍ മറ്റൊരു വാഹനത്തിലെത്തിയ സംഘം റഫീഖിന്റെ കൈക്ക് വെട്ടുകയും തോക്ക് തെറിച്ചുപോവുകയും ചെയ്തു.

അപകടം മണത്ത റഫീഖ് ഇതോടെ തൊട്ടടുത്ത പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറി. ഇതിനിടയില്‍ അക്രമി സംഘം വെടിയുതിര്‍ത്തു. രണ്ട് വെടിയുണ്ടകള്‍ വയറ്റില്‍ തുളച്ചു കയറിയതോടെ റഫീഖ് നിലത്ത് വീണു. പിന്നീട് റഫീഖിനെ വാള്‍ കൊണ്ട് വെട്ടിയ ശേഷം മരണം ഉറപ്പാക്കി അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നെങ്കിലും വിശ്വസ്തനായ സിയാദ് മാത്രമാണ് അക്രമത്തെ പ്രതിരോധിച്ചത്. ഇതിനിടയില്‍ സിയാദിന്റെ കൈക്ക് വെട്ടേല്‍ക്കുകയും ചെയ്തു. അതേസമയം നേരത്തെ ഓടിരക്ഷപ്പെട്ട ഫിറോസ് പിന്നീട് റഫീഖിന്റെ മൃതദേഹത്തോടൊപ്പം ആശുപത്രിയിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ മുജീബിനെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

മൂന്നര വര്‍ഷം മുമ്പത്തെ കൊലയ്ക്ക് അതേരീതിയില്‍ തന്നെ പ്രതികാരം

2013 ഒക്ടോബര്‍ 25ന് ഉപ്പള മണ്ണംകുഴിയിലെ ഗുണ്ടാ സംഘത്തില്‍ പെട്ട അബ്ദുല്‍ മുത്തലിബിനെ (38) കാലിയ റഫീഖും സംഘവും വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. അതേ രീതിയില്‍ തന്നെയാണ് റഫീഖിനെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മുത്തലിബിന്റെ സഹോദരന്‍ ഉപ്പള പത്വാടി റോഡിലെ നൂര്‍ അലി, ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് അലി എന്ന കസായി അലി എന്നിവര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായി വെട്ടേറ്റു ആശുപത്രിയില്‍ കഴിയുന്ന സിയാദ് ഉള്ളാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ മൂന്നര വര്‍ഷം മുമ്പത്തെ കൊലയ്ക്ക് പ്രതികാരമായാണ് റഫീഖിനെ വധിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

മുത്തലിബിനെ വധിച്ചതിന് പിന്നാലെ റഫീഖിനെ വകവരുത്തുമെന്ന് മുത്തലിബിന്റെ സംഘത്തില്‍ പെട്ടവര്‍ വെല്ലുവിളിച്ചിരുന്നു. അതിന് ശേഷം നിരവധി തവണ റഫീഖിന് നേരെ വധശ്രമമുണ്ടായി. അതില്‍ നിന്നെല്ലാം കഷ്ടിച്ച രക്ഷപ്പെട്ട റഫീഖ് കൂടുതല്‍ ആയുധങ്ങള്‍ കരുതിയായിരുന്നു യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച പൂനെയിലേക്ക് ആയുധങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.

നേരത്തെ റഫീഖിന്റെ സംഘത്തില്‍പെട്ടയാളായിരുന്നു കൊല്ലപ്പെട്ട മുത്തലിബ്. മുത്തലിബിന്റെ ആവശ്യപ്രകാരം ഉപ്പളയിലെ ഹമീദിനെ കാലിയ റഫീഖും സംഘവും കൊലപ്പെടുത്തിയിരുന്നു. പിന്നീട് ഈ കേസില്‍ റഫീഖും സംഘവും ജയിലിലായി. എന്നാല്‍ മുത്തലിബ് ഇവരെ ജയിലില്‍ നിന്നിറക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. ഇതോടെ ജയിലില്‍ നിന്നിറങ്ങിയ റഫീഖ് മുത്തലിബുമായി കൊമ്പുകോര്‍ക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കര്‍ണാടകയില്‍ നിന്നും കഞ്ചാവുമായി വരികയായിരുന്ന കാലിയ റഫീഖിനെ വിട്‌ള കന്യാനയില്‍ വെച്ച് ഒരു ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വിവരം ഓട്ടോ ഡ്രൈവര്‍ മുത്തലിബിനെ വിളിച്ചറിയിച്ചപ്പോള്‍ വെറുതെ വിടാന്‍ പാടില്ലെന്നും പോലീസിനെ ഏല്‍പിക്കണമെന്നും പറഞ്ഞത് സ്പീക്കര്‍ ഫോണിലൂടെ കാലിയാ റഫീഖ് കേട്ടു. കഞ്ചാവു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന കാലിയാ റഫീഖ് ജയിലില്‍ നിന്നും പുറത്തുവന്ന അന്നു തന്നെ ഓട്ടോെ്രെഡവറെ പിടികൂടി കഴുത്തിന് വെട്ടിയിരുന്നു.

ഈ കേസിലും പിടിയിലായി മാസങ്ങളോളം ജയിലിലായി. വീണ്ടും പുറത്തിറങ്ങിയ കാലിയാ റഫീഖ് ഉപ്പളയിലെത്തുകയും മുത്തലിബിനെ കണ്ട് തങ്ങള്‍ തമ്മിലുള്ള വൈരാഗ്യം അവസാനിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇരുവരും വീണ്ടും യോജിച്ചു. എന്നാല്‍ കാലിയാ റഫീഖിന്റെ ചതിയായിരുന്നു അതെന്ന് വൈകിയായിരുന്നു മനസിലായത്. കുഞ്ഞിന് ബ്രെഡും പാലും വാങ്ങി കാറില്‍ വരികയായിരുന്ന മുത്തലിബിനെ താമസിക്കുന്ന ഫ്‌ളാറ്റിന് സമീപം എത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ കാലിയാ റഫീഖും സംഘവും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി പ്രതികാരം തീര്‍ക്കുകയായിരുന്നു.

പിന്നീട് ജയിലില്‍ നിന്നിറങ്ങിയ റഫീഖിന് നേരെ ആറു മാസം മുമ്പ് ഉപ്പള ടൗണില്‍ വെച്ച് മുത്തലിബിന്റെ സഹോദരങ്ങളടക്കമുള്ള സംഘം വെടിവെച്ചിരുന്നു. കാലിയാ റഫീഖിന്റെ സംഘം തിരിച്ചും വെടിയുതിര്‍ത്തു. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘങ്ങള്‍ പിരിഞ്ഞുപോയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് സംഘത്തിനുമെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന റഫീഖ് അടുത്തിടെയാണ് വീണ്ടും പുറത്തിറങ്ങിയത്. ഏതുസമയത്തും തനിക്കു നേരെ അക്രമം മണത്ത ഈ ഗുണ്ടാ തലവന്‍ കരുതിത്തന്നെയാണ് നിന്നിരുന്നത്. പുറത്തുപോകുമ്പോഴെല്ലാം സംഘത്തോടൊപ്പമാണ് കാലിയാ റഫീഖ് പോയിരുന്നത്. എന്നാല്‍ സംഘത്തില്‍പെട്ടവര്‍ തന്നെ കാലിയാ റഫീഖിനെ ഒറ്റുകൊടുക്കുകയും ഒടുവിൽ മംഗളൂരു കെ സി റോഡിന് സമീപത്തെ കോട്ടെക്കാറിൽ വെച്ച് കൊല്ലപ്പെടുകയുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖ് വെട്ടേറ്റു മരിച്ചു

Also Read: കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ
ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

Keywords: Kasaragod, Kerala, Crime, Accused, Police, Investigates, Gun attack, Kaliya Rafeeq.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date