Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് മുന്‍പ് കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ പ്ലാസ്റ്റിക് സര്‍ജ്ജനെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഹൈദരാബാദ്: (www.kvartha.com 11.01.2017) വിവാഹത്തിന് മുന്‍പ് കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ പ്ലാസ്റ്റിക് സര്‍ജ്ജന്മാരെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപോര്‍ട്ട്. വൈവാഹിക ജീവിതത്തില്‍ പ്രശ്‌നമുണ്ടാ National, Hymen, Surgery
ഹൈദരാബാദ്: (www.kvartha.com 11.01.2017) വിവാഹത്തിന് മുന്‍പ് കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ പ്ലാസ്റ്റിക് സര്‍ജ്ജന്മാരെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപോര്‍ട്ട്.

വൈവാഹിക ജീവിതത്തില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഞാന്‍ മകളെ കന്യാചര്‍മ്മ സര്‍ജ്ജറിക്ക് വിധേയയാക്കിയത്. ചിലപ്പോള്‍ അവളുടെ ഭര്‍ത്താവ് അവള്‍ കന്യകയല്ലെന്ന് തെറ്റിദ്ധരിക്കുമെന്ന് ബാഡ്മിന്റണ്‍ താരത്തിന്റെ മാതാവായ ഹേമന്ത പറയുന്നു. ബഞ്ചാര ഹില്‍സ് സ്വദേശിയാണവര്‍.

ഹേമന്തയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നിരവധി യുവതികളാണ് 40 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ശസ്ത്രക്രിയക്ക് വിധേയരാകാനെത്തുന്നത്.

 National, Hymen, Surgery
ഒരു വര്‍ഷത്തില്‍ അന്‍പതോളം കേസുകളാണ് താന്‍ കൈകാര്യം ചെയ്തതെന്ന് സണ്‍ ഷൈന്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജ്ജന്‍ ഡോ ഭവാനി പ്രസാദ് പറയുന്നു.

വിവാഹജീവിതത്തിന്റെ ആരംഭത്തില്‍ കന്യാചര്‍മ്മത്തിന് വന്‍ പ്രാധാന്യമാണ് ഭൂരിഭാഗം സ്ത്രീകളും നല്‍കുന്നത്. എത്ര പുരോഗമന വാദിയാണെങ്കിലും തന്റെ ഭാര്യ കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വരന്മാരെന്നും ഇവര്‍ വിശ്വസിക്കുന്നു.

SUMMARY: HYDERABAD: A couple of months ago, Hemantha, a resident of Banjara Hills, took her daughter, who is getting married soon, to a plastic surgeon. She wanted the doctor to reconstruct the hymen of her daughter, a badminton player.

Keywords: National, Hymen, Surgery