Follow KVARTHA on Google news Follow Us!
ad

ആ പട്ടികയിലേക്ക് രണ്ടു വനിതാ നേതാക്കള്‍ക്കൂടി; ഒന്ന് മുസ്‌ലിം, മറ്റേത് ക്രിസ്ത്യന്‍. ആര് ചിരിക്കും ഒടുവില്‍?

സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതോടെ ഇത്തവണയും ലതികാ സുഭാ Thiruvananthapuram, Muslim, Kerala, Leaders, Youth Congress, Who will smile at last? Lathika, Deepthi or Fathima?.
തിരുവനന്തപുരം: (www.kvartha.com 22/01/2017) സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതോടെ ഇത്തവണയും ലതികാ സുഭാഷ് അവഗണിക്കപ്പെടുമെന്ന സൂചന ശക്തം. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയും ക്രിസ്ത്യാനിയുമായ ദീപ്തി മേരി വര്‍ഗ്ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്‌ലിമുമായ റോഷ്‌ന ഫാത്വിമ എന്നിവരാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും നായരുമായ ലതികാ സുഭാഷിനെക്കൂടാതെ പട്ടികയില്‍ പെട്ടെന്ന് ഉള്‍പ്പെട്ടത്.

എ ഗ്രൂപ്പുകാരിയായ ലതികാ സുഭാഷിനെയാണോ അതോ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ തന്നെയുള്ള ദീപ്തിയെയോ റോഷ്‌നയെയോ ആണോ മഹിളാ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കുക എന്ന തീരുമാനം വൈകില്ല. നായരോ ക്രിസ്ത്യാനിയോ മുസ്‌ലിമോ എന്നതും പരിഗണനാ വിഷയങ്ങള്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി എന്നിവര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നായതുകൊണ്ട് ദീപ്തി മേരിക്ക് സാധ്യത കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുസ്‌ലിം സമുദായത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ പ്രധാന സ്ഥാനങ്ങളില്‍ ആരും ഇപ്പോള്‍ ഇല്ല എന്നതും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രസിഡന്റ് സ്ഥാനങ്ങള്‍ എ ഗ്രൂപ്പിന്റെ പക്കലാണ് എന്നതും റോഷ്‌നയ്ക്ക് അനുകൂലവും ലതികയ്ക്ക് എതിരുമായേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവസാനം വരെ പരിഗണിക്കപ്പെട്ട ശേഷം തഴയപ്പെട്ട ലതികാ സുഭാഷിനെയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

അതേസമയം, ഐ ഗ്രൂപ്പിന്റെ വിഹിതത്തില്‍ നിന്ന് വിട്ടു നല്‍കാനാകില്ല എന്ന നിലപാട് രമേശ് ചെന്നിത്തല ശക്തമായി സ്വീകരിച്ചാല്‍ ലതികയാകില്ല, ഫാത്തിമയാകും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്. മറ്റൊരു വിചിത്രമായ കാര്യം, മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും ലതികയ്‌ക്കെതിരേ നിലപാടെടുക്കുന്നു എന്നതാണ്. ഷാനിമോള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന ലതികയ്ക്കു പകരം ബിന്ദു കൃഷ്ണയെയായിരുന്നു നിര്‍ദേശിച്ചത്. അതുകൂടി കണക്കിലെടുത്താണ് അന്ന് ബിന്ദുവിനെ പ്രസിഡന്റാക്കിയത്. ഇപ്പോഴാകട്ടെ അവരുടെ പിന്തുണ ദീപ്തി മേരിക്കാണെന്നും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Muslim, Kerala, Leaders, Youth Congress, Who will smile at last? Lathika, Deepthi or Fathima?.