Follow KVARTHA on Google news Follow Us!
ad

ആദ്യമായി വാട്ട്സ് ആപ്പ് എടുത്ത അമ്മ മകനുമായി ചാറ്റ് ചെയ്യുന്ന വീഡിയൊ വൈറലാകുന്നു

പണ്ടൊക്കെ മക്കൾ പാടത്തും പറമ്പിലുമായിരുന്നു കളിച്ച് കൊണ്ടിരുന്നത് ഇപ്പോൾ അതൊക്കെ മാറി. ഈപ്പോൾ കളി മുഴുവൻ ഫെയ്സ്ബുക്കിലും വാട്ട്സ് ആപ്പിലുമാണ് Here is the video shows how mother chat with her son. Normally parents are not well expert about new technologies and they may not be knowing how to use face book and whatsup
കൊച്ചി: (www.kvartha.com 15.01.2017) പണ്ടൊക്കെ മക്കള്‍ പാടത്തും പറമ്പിലുമായിരുന്നു കളിച്ച് കൊണ്ടിരുന്നത്, ഇപ്പോള്‍ അതൊക്കെ മാറി. ഇന്ന് കളി മുഴുവന്‍ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലുമാണ്. ഇന്നത്തെ കാലത്ത് ഫേസ്ബുക്കോ വാട്ട്‌സ് ആപ്പോ ഇല്ലാത്ത ആളുകള്‍ കുറവാണ്. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളെ കുറ്റം പറഞ്ഞവര്‍ വരെ അവസാനം അതൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങി.

എന്നിരുന്നാലും നമ്മുടെ അമ്മമാരൊക്കെ ഇപ്പോഴും 100 ശതമാനം വാട്ട്‌സ് ആപ്പ് അല്ലെങ്കില്‍ ഫേസ്ബുക്ക് സാക്ഷരത നേടിയിട്ടില്ലെന്ന് തന്നെയാണ് തോന്നുന്നത്. അച്ഛന്‍ പിന്നെ അങ്ങാടിയിലൊക്കെ പോകുമ്പോള്‍ ഇതൊക്കെ കാണുകയും അറിയുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.



അമ്മമാരാണ് ഇപ്പോഴും ഇതില്‍ പിന്നില്‍ നില്‍ക്കുന്നത്. എന്നിരുന്നാലും നമ്മള്‍ ചാറ്റ് ചെയ്യുന്നതൊക്കെ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്നതും പഠിക്കാന്‍ ശ്രമിക്കുന്നതും അമ്മമാര്‍ തന്നെയായിരിക്കും. മക്കള്‍ വാട്ട്‌സ് ആപ്പില്‍ ടൈപ് ചെയ്യുന്നത് മിക്ക അമ്മമാര്‍ക്കും ഒരത്ഭുതമാണ്. ഇതെങ്ങനെയാണ് ഇത്ര വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതെന്ന് പല അമ്മമാരും ആലോചിക്കാറുണ്ട്, ചോദിക്കാറുമുണ്ട്.

ഇവിടെ പറയുന്നത് പുതിയൊരു വീഡിയോയെ കുറിച്ചാണ്. ആദ്യമായി വാട്ട്‌സ് ആപ്പ് എടുത്ത ഒരമ്മയുടേയും മകന്റേയും ചാറ്റാണ് വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മകനോട് ചാറ്റ് ചെയ്യുന്ന അമ്മക്ക് മകന്റെ അതേ വേഗതയില്‍ ടൈപ് ചെയ്യാന്‍ കഴിയുന്നില്ല. ഇതില്‍ ക്ഷമ നശിച്ച മകന്‍ പോകാനായി ബൈ പറയുമ്പോള്‍ അമ്മ കൊടുക്കുന്ന മറുപടി തെല്ലൊന്ന് നൊമ്പരപ്പെടുത്തുന്നതാണ്. എന്തായാലും അതൊന്നും പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല. നേരിട്ട് തന്നെ കണ്ടോളൂ...

മാത്തുകുട്ടി സേവ്യര്‍ എന്ന യുവാവാണ് ഈ സ്‌ക്രീന്‍ റെക്കോര്‍ഡഡ് വീഡിയോ തയ്യാറാക്കിയത്. എഡിറ്റ് ചെയ്തത് തോമസ് കുര്യന്‍. വീഡിയോ അഞ്ച് ലക്ഷത്തിലധികമാളുകളാണ് ഇത് വരെ കണ്ടത്.



ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊





Video Credit: Mathukutty Xavier

Summary: What happen whem mother chat with her son first time after she has whatsup?. Here is the video shows how mother chat with her son. Normally parents are not well expert about new technologies and they may not be knowing how to use face book and whatsup