» » » » » » » » » » വിക്രം നായകനാകുന്ന ഗൗതം മേനോൻ ചിത്രം 'ധ്രുവ നച്ചത്തിരം' ടീസർ പുറത്തിറങ്ങി; ടീസർ കാണാം

ചെന്നൈ: (www.kvartha.com 15.01.2017) പ്രശസ്ത സംവിധായകൻ ഗൗതം മേനോനും വിക്രമും ഒരുമിക്കുന്ന 'ധ്രുവ നച്ചത്തിരം' ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നേരത്തെ സൂര്യയെ വെച്ച് ഗൗതം മേനോൻ ഈ ചിത്രം ചെയ്യാനിരുന്നെങ്കിലും ചിത്രത്തിൽ നിന്ന് സൂര്യ പിൻമാറിയിരുന്നു .


'വാരണം ആയിരം' എന്ന സിനിമക്ക് ശേഷം സൂര്യ ചെയ്യാനിരുന്ന സിനിമയായിരുന്നു ധ്രുവ നച്ചത്തിരം, എന്നാൽ ഗൗതം മേനോൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കാതെ അനാവശ്യമായി തന്റെ സമയം കളയുകയാണെന്ന് സൂര്യ ആരോപിച്ചു. തുടർന്ന് 2015 ൽ ഗൗതം മേനോൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കുകയും വിക്രമിനെ വെച്ച് പടം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ വിക്രമിന്റെ ചിത്രങ്ങളെല്ലാം തന്നെ ഈ സമയത്ത് പരാജയമായിരുന്നു   അതുകൊണ്ടുതന്നെ സിനിമയ്ക്ക് നിർമ്മാതാവിനെ കിട്ടിയില്ല. പിന്നീട് ജയം രവിയെ വെച്ച്  പ്ലാൻ ചെയ്തെങ്കിലും ജയം രവിക്ക് തിരക്കായതിനാൽ അതും നടന്നില്ല. അവസാനാം ഗൗതം മേനോൻ തന്നെ നിർമ്മിക്കുകയും വിക്രമിനെ  വെച്ച് തന്നെ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ 2016 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്.


മലയാളത്തിന്റെ അനു ഇമ്മാനുവലാണ് വിക്രമിന്റെ നായികയായി വരുന്നത്.
ജോമോൻ ടി ജോൺ ക്യാമറയും ഹാരിസ് ജയരാജ് സംഗീതവും നിർവ്വഹിക്കുന്ന ഈ സിനിമ 2017 പകുതിയോടെ തിയേറ്ററുകളിലെത്തും.

Image Credit: FilmiBeat

Summary: Vikram starring Goutham Menon film Dhruva Natchitharam teaser released. This film was previously announced with actor Surya and he did not want to do this since he lost his time by waiting  Goutham Menon for the script

About Kvartha Alpha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal