Follow KVARTHA on Google news Follow Us!
ad

അറബ് സുന്ദരികള്‍ക്കെന്താ സ്‌കേറ്റ് ചെയ്യാനും ഉല്ലസിക്കാനും പാടില്ലേ? വൈറലായി വീഡിയോ

ബുര്‍ഖ ധരിച്ച അറബ് സുന്ദരികള്‍ സ്‌കേറ്റിംഗ് ചെയ്യുന്നതും ഉല്ലസിക്കുന്നതുമായ വിവിധ രീതിയിലുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. World, Saudi Arabia, Gulf, UAE, United arab Emirates, Dubai, Dance, Album, Women, This Video Of Burqa-Clad Saudi Women Skateboarding Is Winning The Internet
ദുബൈ:  (www.kvartha.com 05.01.2017) ബുര്‍ഖ ധരിച്ച അറബ് സുന്ദരികള്‍ സ്‌കേറ്റിംഗ് ചെയ്യുന്നതും ഉല്ലസിക്കുന്നതുമായ വിവിധ രീതിയിലുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. സൗദിയിലെ സ്ത്രീകളാണെന്ന രീതിയിലാണ് വീഡിയോകള്‍ വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്നത്. പുരുഷ മേധാവിത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം ദാഹിക്കുന്ന സൗദിയിലെ സ്ത്രീകള്‍ ഡാന്‍സ് ചെയ്ത് പ്രതിഷേധിക്കുന്നുവെന്നും മറ്റും പറഞ്ഞാണ് പല രീതിയിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത്.


എന്നാല്‍ വാസ്തവത്തില്‍ ഇത് സൗദിയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി ചിത്രീകരിച്ച ആല്‍ബത്തില്‍ നിന്നും കുറച്ച് ഭാഗങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളാണിതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പല ഭാഗങ്ങളായി പ്രചരിക്കുന്ന Hwagse എന്ന ആല്‍ബത്തിന്റെ മുഴുവന്‍ വീഡിയോ ഡിസംബര്‍ 23 ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.



പ്രശസ്ത സംവിധായകനായ മാജിദ് അല്‍ ഈസ സൗദി പ്രൊഡക്ഷന്‍ കമ്പനിയായ 8ies (Eightees) സ്റ്റുഡിയോക്കു വേണ്ടി നിര്‍മിച്ചതാണ് വീഡിയോ ആല്‍ബം. മുഖാവരണം ധരിച്ച ഏതാനും യുവതികള്‍ സ്‌കേറ്റിംഗ് ചെയ്യുന്നതും ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദിയില്‍ സ്ത്രീകള്‍ക്ക് യാതൊരു വിധ സ്വാതന്ത്രവും ഇല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ചിലരുടെ നിഗൂഢശ്രമമാണ് ഇവിടെ പ്രകടമാകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പറയുന്നു. ഇതിനോടകം 30 ലക്ഷത്തോളം പേര്‍ യൂടൂബിൽ ഷെയർ ചെയ്യപ്പെട്ട യഥാര്‍ത്ഥ വീഡിയോ കണ്ടുകഴിഞ്ഞു.



Summary: This Video Of Burqa-Clad Saudi Women Skateboarding Is Winning The Internet

Keywords: World, Saudi Arabia, Gulf, UAE, United arab Emirates, Dubai, Dance, Album, Women, This Video Of Burqa-Clad Saudi Women Skateboarding Is Winning The Internet