» » » » » » ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത വില്‍പനയ്ക്ക് വെച്ച് ആമസോണ്‍; ഉല്‍പന്നം പിന്‍വലിച്ച് മാപ്പു പറയണമെന്ന് സുഷമാ സ്വരാജ്, ഇല്ലെങ്കില്‍ ജീവനക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കും

ന്യൂഡല്‍ഹി: (www.kvartha.com 11.01.2017) ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ദേശീയതയെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പന്നങ്ങളും മാര്‍ക്കറ്റില്‍ നിന്നും ആമസോണ്‍ പിന്‍വലിക്കണം. അല്ലാത്ത പക്ഷം ആമസോണ്‍ വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവദിക്കില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.


ഈ വിഷയം ആമസോണുമായി ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടു. ആമസോണ്‍ കാനഡയാണ് ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പന്നം വില്‍പനയ്ക്ക് വെച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.


Keywords: New Delhi, National, World, India, Sushma Swaraj asks Amazon to apologise for insulting national flag.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date