Follow KVARTHA on Google news Follow Us!
ad

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കണമെന്ന് സുപ്രീംകോടതി

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കണമെന്ന് സുപ്രീംകോടതി. New Delhi, Parliament, Election Commission, Complaint, Justice, UPA, Goa, Panjab, National,
ന്യൂഡല്‍ഹി: (www.kvartha.com 23.01.2017) കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കണമെന്ന് സുപ്രീംകോടതി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നീട്ടിവെക്കണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. കേന്ദ്രബജറ്റ് അവതരണം സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുമെന്ന വാദം കോടതി തള്ളി. അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ധനസഹായങ്ങള്‍, പ്രത്യേക പദ്ധതികള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്നതില്‍നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 31നാണ് ഇത്തവണ പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ആരംഭിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് ലക്ഷ്യമിട്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പരാതി. ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ബജറ്റ് അവതരണം നീട്ടിവെച്ചിരുന്നു.

 Supreme Court dismisses petition seeking postponement of Union Budget ahead of state polls, New Delhi, Parliament, Election Commission, Complaint, Justice, UPA, Goa, Panjab, National


Also Read:

ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Keywords: Supreme Court dismisses petition seeking postponement of Union Budget ahead of state polls, New Delhi, Parliament, Election Commission, Complaint, Justice, UPA, Goa, Panjab, National.