Follow KVARTHA on Google news Follow Us!
ad

ജിഷ്ണു പ്രണോയ് കേസ്: ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ റൂറല്‍ Kerala, Thiruvananthapuram, Thrissur, Police, Investigates, Special team, Murder, Suicide, Crime, Special Police Team for Jishnu Pranoy Case
തിരുവനന്തപുരം:  (www.kvartha.com 11.01.2017) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ റൂറല്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 19/2017 ആയി റിപ്പോര്‍ട്ട് ചെയ്ത കേസിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട എ എസ് പി  കിരണ്‍ നാരായണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ്‌ഐ പി കെ പദ്മരാജന്‍, തൃശൂര്‍ റൂറല്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി കെ ശശിധരന്‍, തൃശൂര്‍ റൂറല്‍ വനിത സെല്‍ വനിത എ എസ് ഐ ഉദയചന്ദ്രിക എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്.



തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് വ്യക്തിപരമായ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണസംഘം അന്വേഷണപുരോഗതി സംബന്ധിച്ച് ദൈ്വവാര റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Keywords: Kerala, Thiruvananthapuram, Thrissur, Police, Investigates, Special team, Murder, Suicide, Crime, Special Police Team for Jishnu Pranoy Case