Follow KVARTHA on Google news Follow Us!
ad

സഹാറ ബിർള ഡയറി: മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

സഹാറ ബിർള ഡയറി കേസിൽ പ്രധന മന്ത്രി മോദിക്കെതിരെ അന്വേഷണം ആവഷ്യപ്പെട്ട് കൊണ്ടുള്ള ഹറജി സുപ്രീം കോറ്റതി തള്ളി The Supreme Court today rejected a probe into the Sahara-Birla diaries which Congress Vice-President Rahul Gandhi has used to allege that Prime Minister Narendra Modi accepted kickbacks from corporate houses
ന്യൂഡൽഹി: (www.kvartha.com 11.01.2017) സഹാറ ബിർള ഡയറി കേസിൽ പ്രധാനമന്ത്രി മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി കോർപറേറ്റുകളുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വൻ അഴിമതി നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷനാണ് മോദിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ആ കേസാണ് സുപ്രീം കോടതി മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് തള്ളിയത്.

കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കയ്യിലുള്ള രേഖകൾ ശൂന്യമാണെന്നും കേസ് തെളിയിക്കുന്നതിന് ഇത് മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.


സഹാറ ഗ്രൂപിൽ നിന്നും മോദി കോഴ വാങ്ങിയതിന് ആദായവകുപ്പിന്റെ കയ്യിൽ തെളിവുണ്ടെന്നും പറഞ്ഞ് കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു. മോദി അഴിമതി നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രസ്ഥാവനയിറക്കിയിരുന്നു. എന്നാൽ രാഷ്ട്രീയക്കാരായ ആർക്കും സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഐ.ടി സെറ്റില്മെന്റ് കമ്മീഷണർ രംഗത്ത് വന്നു. ഈ പശ്ചാത്തലത്തിൽ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.


Image Credit: Hindustan Times

Summary; SC rejects probe into Sahara-Birla papers, says documents not credible The Supreme Court today rejected a probe into the Sahara-Birla diaries which Congress Vice-President Rahul Gandhi has used to allege that Prime Minister Narendra Modi accepted kickbacks from corporate houses