» » » » » മസ്ജിദുന്നബവിയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടുപേരെ സൗദി പോലീസ് വെടിവെച്ചുകൊന്നു

റിയാദ്: (www.kvartha.com 08.01.2017) റിയാദിലുണ്ടായ വെടിവെപ്പില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കെതിരെ ഇവര്‍ വെടിവെച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് തിരിച്ച് വെടിവെച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ ഘടിപ്പിച്ച വസ്ത്രങ്ങള്‍, തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ താമസിച്ചുവരികയായിരുന്നു തീവ്രവാദികള്‍.

തയിഅ സലേം യാസ്ലം അല്‍ സയറിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ കഴിഞ്ഞ വര്‍ഷം മസ്ജിദുന്നബവിയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്തു. പ്രവാചക പള്ളിയെ കൂടാതെ ജിദ്ദയിലെ ഡോ സുലൈമാന്‍ ഫക്കീഹ് ആശുപതിയിലെ പാര്‍ക്കിംഗ് ഏരിയയിലും ബോംബ് സ്ഥാപിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി റിപോര്‍ട്ടുണ്ട്.
Gulf, Saudi Arabia, Terrorists

SUMMARY: Authorities in Saudi Arabia say police have shot and killed two suspected Daesh militants in the capital, Riyadh.

Keywords: Gulf, Saudi Arabia, Terrorists

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date