Follow KVARTHA on Google news Follow Us!
ad

വിമതര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ്; ചൊവ്വാഴ്ചയോടെ പത്രിക പിന്‍ വലിക്കാത്തവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് അമരീന്ദര്‍ സിംഗ്

അമൃത്സര്‍: (www.kvartha.com 23.01.2017) വിമതര്‍ക്ക് ശക്തമായ താക്കീതുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ചയോടെ പത്രിക പിന്‍ വലിക്കാത്തവര്‍National, Punjab, Assembly Polls, Congress
അമൃത്സര്‍: (www.kvartha.com 23.01.2017) വിമതര്‍ക്ക് ശക്തമായ താക്കീതുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ചയോടെ പത്രിക പിന്‍ വലിക്കാത്തവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിംഗ്. ആം ആദ്മി പാര്‍ട്ടിക്കും എസ് എ ഡിക്കും എതിരെ ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെറ്റുപ്പിനെ നേരിടാനും അദ്ദേഹം പ്രവര്‍ത്തകരോടെ ആഹ്വാനം ചെയ്തു.

നിലവില്‍ നോമിനേഷന്‍ ലഭിക്കാത്തവരെ സര്‍ക്കാര്‍ രൂപീകരണ സമയത്ത് പരിഗണിക്കുമെന്ന് പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പത്രിക പിന്‍ വലിക്കാത്തവര്‍ക്കെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്കൊരുങ്ങുന്നത്.

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണന നല്‍കിയതെന്നും തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അമരീന്ദര്‍ പറയുന്നു.
National, Punjab, Assembly Polls, Congress

SUMMARY: In a stern warning to the rebel candidates who failed to withdraw their nominations in time, Punjab Congress president Amarinder Singh has asked them to retire from the race by Tuesday evening or face permanent expulsion from the party.

Keywords: National, Punjab, Assembly Polls, Congress