Follow KVARTHA on Google news Follow Us!
ad

ജന്മഭൂമി പത്രാധിപ കസേരയില്‍ നിന്ന് രാമചന്ദ്രന് മടക്കം; കാരണങ്ങള്‍ എന്തൊക്കെ?

ആര്‍എസ്എസ് - ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ചീഫ് എഡിറ്ററായി ഇടക്കാലത്ത് പ്രവThiruvananthapuram, Study, Allegation, Criticism, Controversy, Report, Kerala,
തിരുവനന്തപുരം: (www.kvartha.com 27.01.2017) ആര്‍എസ്എസ് - ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ചീഫ് എഡിറ്ററായി ഇടക്കാലത്ത് പ്രവര്‍ത്തിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന് പടിയിറക്കം. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശി കുമാറിനെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അപമാനിച്ചതുള്‍പ്പെടെ സംഘ്പരിവാറിനും ജന്മഭൂമിയിലെ സഹപ്രവര്‍ത്തകര്‍ക്കും അനിഷ്ടകരമായ നിലപാടുകളുടെ പരമ്പരയ്‌ക്കൊടുവിലാണ് രാമചന്ദ്രന് പുറത്തു പോകേണ്ടിവന്നത്.

രാമചന്ദ്രന്‍ ജന്മഭൂമി ചീഫ് എഡിറ്ററായത് മുതല്‍ സംഘപരിവാര്‍ സംഘടനകളിലും സ്ഥാപനത്തിലും പുകഞ്ഞുകൊണ്ടിരുന്ന മുറുമുറുപ്പുകള്‍ പൊട്ടിത്തെറിയായി മാറുക കൂടി ചെയ്തതോടെ രാമചന്ദ്രനെ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് വിവരം.
Ramachandran quits from Janmabhumi chief editor post, Thiruvananthapuram, Study, Allegation, Criticism, Controversy, Report, Kerala.

'നാല് ദിവസം എന്റെ കൈയില്‍ കിട്ടിയാല്‍ കാവാലം ശശി കുമാറിനെ ഞാന്‍ പത്രപ്രവര്‍ത്തനം പഠിപ്പിക്കാം' എന്ന് ഒരു സംഘ്പരിവാര്‍ അനുകൂല വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ രാമചന്ദ്രന്‍ ഇട്ട പോസ്റ്റ് സംഘടനയിലും സ്ഥാപനത്തിലും വലിയ വിവാദമായിരുന്നു. ജന്മഭൂമിയുടെ ഉള്ളടക്കത്തേക്കുറിച്ചു വന്ന ഒരു ചര്‍ച്ചയിലായിരുന്നു രാമചന്ദ്രന്റെ ഈ പ്രതികരണം. 

Ramachandran quits from Janmabhumi chief editor post, Thiruvananthapuram, Study, Allegation, Criticism, Controversy, Report, Kerala

വര്‍ഷങ്ങളോളം ജന്മഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന ശശി കുമാര്‍ ഇപ്പോള്‍ ഡെപ്യൂട്ടി എഡിറ്ററാണ്. അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ രാമചന്ദ്രനെ ചീഫ് എഡിറ്ററാക്കി എന്ന വിമര്‍ശനം തുടക്കത്തിലേ ഉണ്ടായിരുന്നു. എന്നാല്‍ ശശി കുമാര്‍ ആ നിയമനത്തില്‍ പരാതി പറയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല.

മിക്ക ദിവസങ്ങളിലും രാമചന്ദ്രന്റെ പേരുവച്ച് ജന്മഭൂമിയുടെ ഒന്നാം പേജില്‍ സ്‌റ്റോറികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പലതും വിവാദമാവുകയും ചെയ്തു. അതേ സമയം, അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പത്രത്തിന്റെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉണ്ടായി. അതും ശശി കുമാറിനെതിരായ പരാമര്‍ശവും തുടക്കത്തിലേ ഒരു വിഭാഗത്തിന് ഉണ്ടായിരുന്ന എതിര്‍പ്പ് മൂര്‍ധന്യത്തിലായതും ചേര്‍ന്നപ്പോഴാണ് രാമചന്ദ്രന് പുറത്തേക്ക് വഴിയൊരുങ്ങിയത്.

ഇടത് അനുഭാവിയായി അറിയപ്പെടുന്ന രാമചന്ദ്രനെ സംഘ്പരിവാര്‍ പത്രത്തിന്റെ തലപ്പത്ത് നിയമിച്ചത് കേരളത്തിലെ മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ മുമ്പ് മംഗളം ദിനപത്രത്തിലും മറ്റും രാമചന്ദ്രന്റേതായി പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് ജന്മഭൂമിയുടെ പത്രാധിപരായി അദ്ദേഹം സജീവ മാധ്യമ രംഗത്തേക്ക് വന്നത്.

Also Read:
പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകവര്‍ച്ചകള്‍ തെളിഞ്ഞു; പൂട്ടിയിട്ട വീട് തകര്‍ത്ത് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു, പ്രതികള്‍ കുടുംബസമേതം മുങ്ങി

Keywords: Ramachandran quits from Janmabhumi chief editor post, Thiruvananthapuram, Study, Allegation, Criticism, Controversy, Report, Kerala.