Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി പത്മാസനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 11.01.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യോഗ പരിശീലിക്കുന്ന മോഡിക്ക് ഇതുവരെ പത്മാNational, Rahul Gandhi, PM Modi, Yoga
ന്യൂഡല്‍ഹി: (www.kvartha.com 11.01.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യോഗ പരിശീലിക്കുന്ന മോഡിക്ക് ഇതുവരെ പത്മാസനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

യോഗ ദിനത്തില്‍ പ്രധാനമന്ത്രി മോഡി യോഗ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാ ആസനങ്ങളും മോഡി ചെയ്തു. നന്നായിരുന്നു. എന്നാല്‍ പത്മാസനം മോഡി ചെയ്തില്ല രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ജന വേദന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഞാനും യോഗ ചെയ്യാറുണ്ട്. യോഗയില്‍ ഞാനത്ര മികച്ചയാളാണെന്ന് ഞാന്‍ പറയില്ല. പതിവായി യോഗ ചെയ്താല്‍ നിങ്ങള്‍ക്ക് പത്മാസനം വളരെ എളുപ്പം ചെയ്യാനാകുമെന്ന് എന്റെ യോഗ ഗുരു എന്നോട് പറഞ്ഞിട്ടുണ്ട്. പതിവായി യോഗ ചെയ്യാന്‍ കഴിയാത്ത ഒരാള്‍ക്ക് പത്മാസനം ചെയ്യാനാകില്ല രാഹുല്‍ പറഞ്ഞു.
National, Rahul Gandhi, PM Modi, Yoga

SUMMARY: NEW DELHI: Congress leader Rahul Gandhi returned from his short holiday+ batteries charged to today ridicule avid yoga practitioner PM Narendra Modi for not being able to do the 'padmasana', or the lotus position - in short, to talk about the PM's "insincerity."

Keywords: National, Rahul Gandhi, PM Modi, Yoga