» » » » ഓഫീസര്‍മാര്‍ ബിഎസ് എഫ് ജവാന്മാരുടെ ഭക്ഷണവും ഇന്ധനവും പകുതിവിലയ്ക്ക് ഗ്രാമീണര്‍ക്ക് വില്‍ക്കുന്നതായി ആരോപണം

ശ്രീനഗര്‍: (www.kvartha.com 11.01.2017) അതിര്‍ത്തി സുരക്ഷ സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. ജവാന്മാര്‍ക്കായി എത്തിക്കുന്ന ഭക്ഷണവും ഇന്ധനവും മാര്‍ക്കറ്റ് വിലയേക്കാള്‍ പകുതി വിലയ്ക്ക് ഉദ്യോഗസ്ഥര്‍ മറിച്ച് വില്‍ക്കുന്നതായി സൈനീക ക്യാമ്പുകള്‍ക്ക് സമീപത്ത് താമസിക്കുന്ന ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമവാസികള്‍ക്ക് തന്നെയാണ് ഉദ്യോഗസ്ഥര്‍ ഇവ വില്‍ക്കുന്നത്.

അതിര്‍ത്തിയിലെ സൈനീകര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെ കുറിച്ച് ജവാനായ തേജ് ബഹാദൂര്‍ യാദവ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തതോടെയാണ് ബിഎസ് എഫ് ഉദ്യോഗസ്ഥരുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്നത്.

ഹംഹമ ബിഎസ് എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള കടയുടമകള്‍ക്കാണ് ഉദ്യോഗസ്ഥര്‍ പെട്രോളും ഡീസലും നല്‍കുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജവാന്‍ പറഞ്ഞു. കൂടാതെ പച്ചക്കറികള്‍, പരിപ്പ്, ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ മറിച്ച് വില്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
 National, Jammu, Kashmir, BSF, Jawan

SUMMARY: SRINAGAR: Civilians living near paramilitary forces' camps, particularly those of the Border Security Force (BSF), say officers sell fuel and food provisions meant for the personnel to outsiders at half the market rate.

Keywords: National, Jammu, Kashmir, BSF, Jawan

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date