Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ല: സൗദി ധനകാര്യ മന്ത്രാലയം

റിയാദ്: (www.kvartha.com 23.01.2017) വിദേശ തൊഴിലാളികള്‍ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് സൗദി ധനകാര്യ മന്ത്രാലയം.Gulf, Saudi Arabia, Remittance, Shura Council

റിയാദ്: (www.kvartha.com 23.01.2017) വിദേശ തൊഴിലാളികള്‍ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് സൗദി ധനകാര്യ മന്ത്രാലയം. വിദേശികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏര്‍പ്പെടുനുള്ള ഷൂറ കൗണ്‍സിന്റെ ശുപാര്‍ശയെ തള്ളിക്കൊണ്ടാണ് മന്ത്രായലയത്തിന്റെ അറിയിപ്പ്. ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മന്ത്രാലയത്തിന്റെ അറിയിപ്പ്.

സൗദിയിലെ 30 മില്യണ്‍ ജനങ്ങളില്‍ മൂന്നിലൊരു ഭാഗവും വിദേശികളാണ്. നികുതിയുടെ അസാന്നിദ്ധ്യമാണ് വിദേശികളെ സൗദിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാനകാരണം.
Gulf, Saudi Arabia, Remittance, Shura Council

ഷൂറ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പലപ്പോഴും നടപ്പിലാക്കാറില്ല. കൂടാതെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ധനകാര്യ മന്ത്രിയും വരുമാന നികുതി ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
No fees on foreign workers' remittances: Saudi

SUMMARY: The Saudi finance ministry said on Sunday there would be no fees applied on remittances out of the country, days after the Kingdom's advisory Shura Council said it was looking at a proposal to impose a 6 per cent levy on expatriate remittances.

Keywords: Gulf, Saudi Arabia, Remittance, Shura Council