Follow KVARTHA on Google news Follow Us!
ad

പട്ടാള ക്യാമ്പിലേക്ക് ചരക്ക് ലോറി ഓടിച്ച് കയറ്റിയ സംഭവം; ഡ്രൈവർക്ക് ഐ.എസ് ബന്ധമുള്ളതായി ഇസ്രാഈൽ പ്രധാന മന്ത്രി

ഇസ്രാഈലിലെ ജറുസലേമിൽ പട്ടാള ക്യാമ്പിലേക്ക് ചരക്ക് ലോറി പാഞ്ഞ് കയറി നാല് പട്ടാളക്കാർ മരിക്കാനിടയായ Israeli Prime Minister Benjamin Netanyahu has said there are "signs" that a Palestinian man who rammed
ഇസ്രാഈൽ: (www.kvartha.com 09.01.2017) ഇസ്രാഈലിലെ ജറുസലേമിൽ പട്ടാള ക്യാമ്പിലേക്ക് ചരക്ക് ലോറി പാഞ്ഞ് കയറി നാല് പട്ടാളക്കാർ മരിക്കാനിടയായ സംഭവത്തിലെ ലോറി ഡ്രൈവർക്ക് ദാഇഷ് ബന്ധമുള്ളതായി പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു .



കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫലസ്തീനിയൻ യുവാവായ ഫാദി എൽ കുൻബർ (28) ഒരു കൂട്ടം പട്ടാളക്കാരുടെ ഇടയിലേക്ക് ചരക്ക് ലോറി ഓടിച്ച് കയറ്റിയത്. സംഭവത്തിൽ 17 ഓളം പട്ടാളക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫാദി സംഭവ സ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചു.

അക്രമി ദാഇഷ്  ദാഇഷ്  ബന്ധമുള്ളയാളാണെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അതിനുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. നെതന്യാഹു പറഞ്ഞു. എന്നാൽ മറ്റ് വിശദ വിവരങ്ങൾ പങ്ക് വെക്കാൻ അദ്ദേഹം വിസമ്മതിച്ചു.

ഒക്ടോബർ 2015 വരേയുള്ള കണക്കനുസരിച്ച് 247 ഫലസ്തീനുകാരും 40 ഇസ്രാഈലുകാരും രണ്ട് അമേരിക്കൻസും വിവിധ കലഹങ്ങളിലായി ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എ.എഫ്.ബി റിപ്പോർട്ട് ചെയ്തു.



Summary: Netanyahu says 'signs' truck attacker ISIL supporter Israeli Prime Minister Benjamin Netanyahu has said there are "signs" that a Palestinian man who rammed

Keywords: World, Israel, Palestine, attack, Terrorism, Soldiers,