Follow KVARTHA on Google news Follow Us!
ad

ബിജെപിയില്‍ മനോവേദന അനുഭവപ്പെട്ടതുകൊണ്ടാകും സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്: ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: (www.kvartha.com 23.01.2017) ബിജെപിയില്‍ മനോവേദന അനുഭവപ്പെട്ടതുകൊണ്ടാകും നവജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ. National, Punjab, Assembly Polls
ന്യൂഡല്‍ഹി: (www.kvartha.com 23.01.2017) ബിജെപിയില്‍ മനോവേദന അനുഭവപ്പെട്ടതുകൊണ്ടാകും നവജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ.

സിദ്ധു മോശക്കാരനല്ല. മുന്‍പ് അദ്ദേഹം ബിജെപിയിലായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിലും. ബിജെപിയില്‍ ഏതെങ്കിലും തരത്തിലുള്ള മനോവിഷമാം ബിജെപിയില്‍ അനുഭവപ്പെട്ടിട്ടുണ്ടാകും. അതാകും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് മമതയുണ്ട്. സിദ്ദു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹമെന്നും സിന്‍ഹ പറഞ്ഞു.
National, Punjab, Assembly Polls

അടുത്തിടെയാണ് സിദ്ധു ബിജെപിയില്‍ നിന്നും വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത മാസം പഞ്ചാബില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിദ്ധു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്.

SUMMARY: Former BJP MP Navjot Singh Sidhu’s cross over to the Congress could be the fallout of the “hurt” he might have felt in his parent party, former Union minister Shatrughan Sinha said in Shirdi on Sunday.

Keywords: National, Punjab, Assembly Polls