Follow KVARTHA on Google news Follow Us!
ad

കാമുകന്‍ ആശുപത്രിയിലെത്തിച്ചത് ബൈക്കപകടമെന്ന് പറഞ്ഞ്; ട്രെയിനില്‍ നിന്ന് വീണതാണെന്ന് ഡോക്ടര്‍മാര്‍; കോഴിക്കോട്ടുനിന്നും കാണാതായ ഹന്‍ഷ ഷെറിന്റെ മരണത്തില്‍ ദുരൂഹത; കാമുകന്‍ അഭിരാം ഒളിവില്‍

തിരുപ്പൂരില്‍ ബൈക്കപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞ് കാമുകന്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത. ട്രെയിനില്‍ നിന്ന് Kerala, Tamilnadu, Kozhikode, Doctor, Murder, Suicide, Dead Body, Death, Love, Train, Accident, Police, Crime, Jail, Puthiyara, Hansha Sherin, Abhiram,
പുതുക്കോട്ട: (www.kvartha.com 19.01.2017) തിരുപ്പൂരില്‍ ബൈക്കപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞ് കാമുകന്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത. ട്രെയിനില്‍ നിന്ന് വീണതാണെന്ന് ഡോക്ടര്‍മാര്‍. ജനുവരി ഏഴിന് വീടുവിട്ടിറങ്ങിയ കോഴിക്കോട് പുതിയറ സ്വദേശിനിയായ ഹന്‍ഷ ഷെറിന്‍(19) നെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ബൈക്ക് അപകടമാണെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന കാമുകനായ അഭിരാം ഷെറിനെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചു വരുത്തിയതും അഭിരാം തന്നെയായിരുന്നു. ബൈക്കപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞായിരുന്നു ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് വീണതാണെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു.



ട്രെയിനില്‍ നിന്ന് ഹന്‍ഷ ഷെറിന്‍ ചാടിയ ഉടന്‍ അഭിരാമും പിന്നാലെ ചാടിയെന്നും ഇയാള്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിച്ച ശേഷം അഭിരാമിനെ കാണാനില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അഭിരാമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിരവധി പിടിച്ചുപറി കേസിലും ക്വട്ടേഷന്‍ കേസിലും പ്രതിയാണ് മാവൂര്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അഭിരാമെന്ന് പോലീസ് പറഞ്ഞു.

ജനുവരി ഏഴിനാണ് അഭിരാം എന്ന യുവാവിനോടൊപ്പം ഹന്‍ഷ വീടുവിട്ടിറങ്ങിയത്. ഇതിനിടെ ഹന്‍ഷ അച്ഛന്‍ ജോഷിയെ പല തവണ വിളിച്ചിരുന്നു. അച്ഛന്‍ തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും ഹന്‍ഷ തിരിച്ചുവരാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പാസ്റ്റര്‍ കൂടിയായ ജോഷി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ 17നാണ് ജോഷി കസബ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് മിസിംഗ്് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത് മൂന്നാം തവണയാണ് ഹന്‍ഷ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മിസിംഗ് കേസ് ഫയല്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ആറുമാസത്തിനിടെ ഹന്‍ഷ മൂന്നുതവണ വീടുവിട്ടിറങ്ങിയിരുന്നു. മൂന്ന് തവണയും അഭിരാമിനൊപ്പമായിരുന്നു പോയത്. എന്നാല്‍ അഭിരാമിനെ കൂടാതെ മറ്റു ഏഴോളം കാമുകന്മാര്‍ ഷെറിനുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ടാം തവണ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് മറ്റു കാമുകന്മാരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പോലീസ് കയ്യോടെ പിടികൂടിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടിക്ക് പരാതിയൊന്നുമില്ലാത്തത് കൊണ്ട് അന്വേഷണം കൂടുതല്‍ നീണ്ടില്ലെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെങ്കിലും ആരോടൊപ്പമാണ് പോയതെന്നോ എവിടെയാണ് പോയതെന്നോ ഹന്‍ഷ വ്യക്തമാക്കിയിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിയുടെ ജീവിത സാഹചര്യവും പശ്ചാത്തലവും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിമാടുകുന്നിലെ സ്വാശ്രയ ഹോമിലേക്കു മാറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇവിടെ പാര്‍പ്പിച്ചെങ്കിലും പിന്നീട് അച്ഛന്‍ കൂട്ടിക്കൊണ്ടു പോയി.


ജില്ലാ ജയിലിനു സമീപം സ്പാന്‍ ഹോട്ടലിനടുത്ത് വാടക വീട്ടിലായിരുന്നു ഷെറിനും അഛനും ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു സഹോദരനും താമസിച്ചിരുന്നത്. മുസ്ലീമായിരുന്ന ഷെറിന്റെ മാതാവിനെ വിവാഹ ശേഷം ക്രിസ്ത്യാനിയാക്കി കുടുംബം ഒരുമിച്ചു ജീവിച്ചു വരികയായിരുന്നു. എന്നാന്‍ ഒരു വര്‍ഷം മുമ്പ് ഷെറിന്റെ മാതാവ് മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി. ഇതോടെ കുടുംബം താളം തെറ്റുകയായിരുന്നു.

ഹന്‍ഷയുടെ മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മാത്രമെ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ്  -  വിനോദം - ടെക്നോളജി  - സാമ്പത്തികം വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Tamilnadu, Kozhikode, Doctor, Murder, Suicide, Dead Body, Death, Love, Train, Accident, Police, Crime, Jail, Puthiyara, Hansha Sherin, Abhiram,