Follow KVARTHA on Google news Follow Us!
ad

'ശിവസേന വര്‍ഗീയ പാര്‍ട്ടിയല്ല, മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യം'; മഹാരാഷ്ട്രയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് ശിവസേനയിലെത്തിയ സാജിദ് സൂപാരിവാല പറയുന്നത് ഇങ്ങനെ

ശിവസേന വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും മഹാരാഷ്ട്രയില്‍ ലീഗില്‍ നിന്ന് രാജി Mumbai: In a major blow to the Indian Union Muslim League(IUML), its city unit vice-president Sajid Soopariwalahas quit the party and joined the Shiv Sena. Accompanied by Haji Arafat Shaikh,
മുംബൈ: (www.kvartha.com 22.01.2017) ശിവസേന വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും മഹാരാഷ്ട്രയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് ശിവസേനയിലെത്തിയ സാജിദ് സൂപാരിവാല പറയുന്നു.

മുസ്ലിം ലീഗ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു സാജിദ്. ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷന്‍ ഹാജി അറഫാത്ത് ശൈഖിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ ശിവസേനയില്‍ ചേര്‍ന്നത്. മുസ്ലീം ലീഗിന് മഹാരാഷ്ട്രയില്‍ വളര്‍ച്ചയില്ല. സമൂഹത്തിനു വേണ്ടി വല്ലതും ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ ഭാഗമായ ശിവസേനയില്‍ ചേരുന്നത്, സാജിദ് വ്യക്തമാക്കുന്നു.


മുസ്ലിംകൾക്ക് വേണ്ടിയും സമുദായത്തുനുവേണ്ടിയും ആവുന്നതെല്ലാം ചെയ്യും. ഇവിടെ യഥേഷ്ടം പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഹാജി അറഫാത്ത് ശൈഖിന്റെ പാതയിൽ മുന്നോട്ട് പോകും.  ഉദ്ധവ് താക്കറെയെ കണ്ടതോടെ ശിവസേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേമന്‍ കുടുംബത്തിലെ അംഗമായ സാജിദ് രണ്ടു വര്‍ഷം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സീറ്റ് ലക്ഷ്യം വെച്ചാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

ജനാധിപത്യ രാജ്യത്ത് ഏത് പാര്‍ട്ടിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ സാജിദ് ശിവസേനയില്‍ ചേര്‍ന്നത് അത്ഭുതപ്പെടുത്തിയെന്ന് മുസ്ലിം ലീഗ് നേതാക്കളായ ഖാലിദ്, മുഹമ്മദ് വാജിഹുദ്ദീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mumbai: In a major blow to the Indian Union Muslim League(IUML), its city unit vice-president Sajid Soopariwalahas quit the party and joined the Shiv Sena. Accompanied by Haji Arafat Shaikh, who heads Sena's minority wing Maharashtra Shiv Va-htuk Sena, Soopariwala met par-ty chief Uddhav Thackeray at Matoshree a couple of days ago and formally joined the party.